'അന്വേഷിക്കാൻ ഒന്നുമില്ല'; ട്രാൻസ്ഗ്രിഡ് പദ്ധതി അഴിമതിയിൽ മുഖ്യമന്ത്രിക്കെതിരായ ഹരജി ലോകായുക്ത തള്ളി
|മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹരജിക്കാരൻ
തിരുവനന്തപുരം: ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ അഴിമതിയാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നൽകിയ ഹരജി ലോകായുക്ത തള്ളി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹരജിക്കാരൻ. അന്വേഷിക്കാൻ ഒന്നുമില്ലെന്ന പരാമർശത്തോടെയാണ് ഹരജി തള്ളിയത്.
ട്രാൻസ്ഗ്രിഡ് പദ്ധതിക്ക് ടെൻഡർ ക്ഷണിച്ചതിൽ 260 കോടി രൂപ അഴിമതിയുണ്ടെന്നായിരുന്നു എന്നായിരുന്നു ചെന്നിത്തലയുടെ വാദം. മുഖ്യമന്ത്രി പിണറായി വിജയനു പുറമെ മുൻ ധനമന്ത്രി ടി.എം തോമസ് ഐസക്ക്, മുൻ വൈദ്യുത മന്ത്രി എം.എം മണി എന്നിവരെയും പ്രതിചേർത്താണ് ഹരജി നൽകിയത്. കിഫ്ബി വഴി 9700 കോടി രൂപയുടെ വൈദ്യുതി ലൈൻ ഗ്രിഡ് പദ്ധതി കോട്ടയം, കോലത്തുനാട് എന്നിവിടങ്ങളിലാണ് തുടക്കമിട്ടത്. ടെൻഡർ തുട അധികരിച്ചെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.
പദ്ധതിക്കുള്ള തുക കിഫ്ബി വായ്പയായതിനാൽ പലിശയടക്കം തിരികെ നൽകണമെന്നും ഒരു രൂപ പോലും സർക്കാരിന് നഷ്ടം വരില്ലെന്നും സർക്കാർ വാദിച്ചു. പലതവണ അവസരം നൽകിയിട്ടും പരാതിക്കാരന് ആരോപണം തെളിയിക്കാനായില്ലെന്ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.