Kerala
ലോറിയിൽ കെട്ടിയ കയർ ദേഹത്ത് കുരുങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം
Kerala

ലോറിയിൽ കെട്ടിയ കയർ ദേഹത്ത് കുരുങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

Web Desk
|
16 July 2023 2:33 AM GMT

കോട്ടയം ചുങ്കം സ്വദേശി മുരളി (50) ആണ് മരിച്ചത്

കോട്ടയം: കോട്ടയം സംക്രാന്തിയിൽ ലോറിയിൽ കെട്ടിയ കയർ ദേഹത്ത് കുരുങ്ങി മധ്യവയസ്കന് ദാരുണന്ത്യം. കോട്ടയം ചുങ്കം സ്വദേശി മുരളി (50) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ അഞ്ചു മണിക്കാണ് സംഭവം. മധ്യവയസ്കിനുമായി ലോറി മീറ്ററുകൾ മുന്നോട്ട് നീങ്ങി. റോഡിൽ ഉരഞ്ഞ് മുരളിയുടെ ഒരു കാൽ അറ്റുപോയി. ഇയാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

ഡ്രൈ ക്ലീനിങ് ഷോപ്പില്‍ ജോലി ചെയ്യുന്ന മുരളി കടയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. പച്ചക്കറി കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. അപകട ശേഷം നിർത്താതെ പോയ ലോറി ഡ്രൈവറെയും സഹായിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ചേര്‍ത്തല സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. അതേസമയം, ലോറിയില്‍ നിന്ന് കയര്‍ വീണുപോയത് കണ്ടില്ലെന്നാണ് ഡ്രൈവര്‍ പറയുന്നത്. കയര്‍ എടുക്കാനായി തിരികെ എത്തിയപ്പോഴാണ് മുരളി അപകടത്തില്‍പ്പെട്ടത് കണ്ടെതെന്നുമാണ് ഡ്രൈവറുടെ വിശദീകരണം.


Similar Posts