Kerala
AI Fraud

നഷ്ടപ്പെട്ട പണം തിരികെ ലഭിച്ച പാലാഴി സ്വദേശി പി.എസ് രാധാകൃഷ്ണന്‍

Kerala

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് തട്ടിപ്പ്: നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചു

Web Desk
|
6 Jan 2024 1:58 PM GMT

കോഴിക്കോട് പാലാഴി സ്വദേശിയിൽ നിന്ന് തട്ടിയെടുത്ത നാൽപതിനായിരം രൂപയാണ് തിരികെ ലഭിച്ചത്

കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഉപയോഗിച്ച് പണം തട്ടിയ കേസിൽ നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചു. പാലാഴി സ്വദേശിയിൽ നിന്ന് തട്ടിയെടുത്ത നാൽപതിനായിരം രൂപയാണ് തിരികെ ലഭിച്ചത്.

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് വഴി സുഹൃത്തിന്റെ വീഡിയോ ദൃശ്യം വ്യാജ്യമായി നിർമിച്ചായിരുന്നു പണം തട്ടിയത്. കേസിൽ ഗുജറാത്ത്‌ മുംബൈ, താനെ സ്വദേശികളായ രണ്ടു പേരെ പോലീസ് പിടികൂടിയിരുന്നു.

പാലാഴി സ്വദേശി പി.എസ് രാധാകൃഷ്ണനിൽ നിന്നാണ് 40,000 രൂപ തട്ടിയെടുത്തത്. ഇയാളുടെ സുഹൃത്തിന്റെ വീഡിയോ വ്യാജമായി എ.ഐയിലൂടെ സൃഷ്ടിച്ചാണ് രാധാകൃഷ്ണനിൽ നിന്നും പണം തട്ടിയത്. തട്ടിപ്പ് മനസിലായതിന് പിന്നാലെ ഇയാൾ പൊലീസിൽ പരാതി നൽകി. തുടർന്നാണ് പ്രതികളിലേക്ക് പൊലീസ് എത്തുന്നത്.

സമാനമായ രീതിയില്‍ പലരില്‍ നിന്നായി സംഘം പണം തട്ടിയതായി പൊലീസ് കണ്ടെത്തി. പ്രതികളുടെ അക്കൗണ്ട് നേരത്തെ തന്നെ പൊലീസ് മരവിപ്പിച്ചിരുന്നു. നഷ്ടപ്പെട്ട പണം തിരികെ നല്‍കണമെന്ന് രാധാകൃഷ്ണന്റെ കേസില്‍ കോടതിയും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പണം ക്രെഡിറ്റ് ആയതായി രാധാകൃഷ്ണന് സന്ദേശം ലഭിച്ചത്.

Similar Posts