ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: മുസ്ലിംകള്ക്ക് കൂടുതല്‍ നല്‍കുന്നുവെന്ന പ്രചാരണം തെറ്റ്, വര്‍ഗീയ വിദ്വേഷം പടര്‍ത്തരുതെന്ന് എം എ ബേബി
|'മുസ്ലിംകളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താനുള്ള സ്കോളർഷിപ്പിൽ യുഡിഎഫ് സർക്കാർ പിന്നാക്ക ക്രിസ്ത്യാനികളെ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു'
ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി സിപിഎം പിബി അംഗം എം എ ബേബി. കേരള സമൂഹത്തിൽ വർഗീയ വിദ്വേഷം പടർത്താൻ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണമെന്ന് എം എ ബേബി അഭ്യര്‍ഥിച്ചു.
ഇന്ത്യയിലെ മുസ്ലിംകളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ട് കേരളത്തിൽ നടപ്പാക്കാനുള്ള നിർദേശങ്ങൾ വെയ്ക്കാനാണ് പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി നിയോഗിക്കപ്പെട്ടത്. മുസ്ലിംകളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ഉള്ള ശുപാർശകളാണ് ഈ സമിതി വെച്ചത്. അത് നടപ്പിലാക്കപ്പെട്ടപ്പോൾ യുഡിഎഫ് സർക്കാർ 20 ശതമാനം പിന്നോക്ക ക്രിസ്ത്യാനികൾക്ക് കൂടെ നല്‍കുകയാണ് ഉണ്ടായത്. അതിന്റെ പേരിൽ മതന്യൂനപക്ഷങ്ങൾക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്കോളർഷിപ്പ് മുസ്ലിംകൾക്ക് കൂടുതൽ നല്കുന്നു എന്ന് പ്രചാരണം നടത്തുന്നത് തെറ്റാണെന്നും എം എ ബേബി വ്യക്തമാക്കി.
എം എ ബേബിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ പേരിൽ കേരള സമൂഹത്തിൽ വർഗീയ വിദ്വേഷം പടർത്താൻ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണം എന്ന് അഭ്യർഥിക്കുന്നു. ഇന്ത്യയിലെ മുസ്ലിംകളുടെ പിന്നാക്ക അവസ്ഥ പരിഹരിക്കാനുള്ള രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ട് കേരളത്തിൽ നടപ്പാക്കാൻ ഉള്ള നിർദേശങ്ങൾ വെയ്ക്കാൻ ആണ് പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി നിയോഗിക്കപ്പെട്ടത്. മുസ്ലിംകളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ഉള്ള ശുപാർശകൾ ആണ് ഈ സമിതി വച്ചത്. അത് നടപ്പിലാക്കപ്പെട്ടപ്പോൾ യുഡിഎഫ് സർക്കാർ ഇരുപത് ശതമാനം പിന്നാക്ക ക്രിസ്ത്യാനികൾക്ക് കൂടെ നല്‍കുകയാണ് ഉണ്ടായത്. അതിൻറെ പേരിൽ മതന്യൂനപക്ഷങ്ങൾക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്കോളർഷിപ്പ് മുസ്ലിംകൾക്ക് കൂടുതൽ നല്കുന്നു എന്ന് പ്രചാരണം നടത്തുന്നത് തെറ്റാണ്.
കേരളത്തിൽ മുന്നോക്ക - പിന്നാക്ക വിഭാഗങ്ങൾക്ക് വിവിധ സ്കോളർഷിപ്പുകൾ ഉണ്ട്. അതിൽ ഒരു സ്കോളർഷിപ്പിന്റെ പേരിൽ മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ സമൂഹത്തിന്റെ പൊതുതാല്പര്യത്തിന് എതിര് നില്‍ക്കുന്നവരാണ്.
കേരളത്തിലെ എൽഡിഎഫ് ഗവണ്മെന്റ്, ഇപ്പോഴത്തെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾക്ക് സമുചിതമായ പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പാണ്.
ന്യൂനപക്ഷ സ്കോളർഷിപ്പിൻറെ പേരിൽ കേരളസമൂഹത്തിൽ വർഗീയ വിദ്വേഷം പടർത്താൻ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണം എന്ന്...
Posted by M A Baby on Saturday, May 29, 2021