Kerala
കെ.ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; എം. സ്വരാജ് ഹൈക്കോടതിയില്‍
Kerala

കെ.ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; എം. സ്വരാജ് ഹൈക്കോടതിയില്‍

Web Desk
|
15 Jun 2021 3:03 PM GMT

993 വോട്ടുകള്‍ക്കാണ് തൃപ്പൂണിത്തുറയില്‍ കെ. ബാബു സ്വരാജിനെ പരാജയപ്പെടുത്തിയത്.

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന എം.സ്വരാജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അയപ്പന്റെ പേരില്‍ വോട്ട് ചോദിച്ചുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

അയ്യപ്പന്റെ പേര് ദുരുപയോഗം ചെയ്താണ് ബാബു വിജയിച്ചത്. അയ്യനെ കെട്ടിക്കാന്‍ വന്ന സ്വരാജിനെ കെട്ടുകെട്ടിക്കണം എന്ന തരത്തില്‍ ചുമരെഴുത്തുകള്‍ വരെയുണ്ടായി. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച സ്ലിപ്പുകള്‍ വിതരണം ചെയ്തു. ഇതില്‍ ബാബുവിന്റെ പേരു ചിഹ്നവുമുണ്ടായിരുന്നു.

മണ്ഡലത്തിന്റെ പലഭാഗങ്ങളിലും സ്ഥാനാര്‍ത്ഥി നേരിട്ടെത്തി അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചു. ജാതി, മതം, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനം നടത്തിയ ബാബൂവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സ്വരാജിന്റെ ആവശ്യം.

Similar Posts