Kerala
ജനവിധി സർക്കാറിന് എതിരാണെന്ന് പറഞ്ഞ് ക്ഷേമപെൻഷൻ കുറക്കാൻ പറ്റോ?; സഹതാപ തരംഗമെന്ന് എം സ്വരാജ്
Kerala

ജനവിധി സർക്കാറിന് എതിരാണെന്ന് പറഞ്ഞ് ക്ഷേമപെൻഷൻ കുറക്കാൻ പറ്റോ?; സഹതാപ തരംഗമെന്ന് എം സ്വരാജ്

Web Desk
|
3 Jun 2022 8:59 AM GMT

എൽഡിഎഫിനും തൃക്കാക്കരയിൽ വോട്ട് വർധനയുണ്ടായിട്ടുണ്ട്. വികസനരാഷ്ട്രീയമാണ് എൽഡിഎഫ് ജനങ്ങൾക്ക് മുന്നിൽവെച്ചത്. 99 സീറ്റുകളും എൽഡിഎഫ് വിജയിച്ച തെരഞ്ഞെടുപ്പിലും യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് തൃക്കാക്കര.

കൊച്ചി: തൃക്കാക്കരയിലെ ജനവിധി സർക്കാറിന് എതിരാണെന്ന് കരുതുന്നില്ലെന്ന് എം സ്വരാജ്. ഇത് സർക്കാറിന് തിരിച്ചടിയാണെന്ന് പറഞ്ഞ് സർക്കാറിന്റെ ക്ഷേമപ്രവർത്തനങ്ങളെല്ലാം നിർത്തിവെക്കാനാവുമോ എന്ന് അദ്ദേഹം ചോദിച്ചു. സഹതാപതരംഗമാണ് തൃക്കാക്കരയിൽ യുഡിഎഫിന് അനുകൂലമായി പ്രവർത്തിച്ചതെന്നും സ്വരാജ് പറഞ്ഞു.

എൽഡിഎഫിനും തൃക്കാക്കരയിൽ വോട്ട് വർധനയുണ്ടായിട്ടുണ്ട്. വികസനരാഷ്ട്രീയമാണ് എൽഡിഎഫ് ജനങ്ങൾക്ക് മുന്നിൽവെച്ചത്. 99 സീറ്റുകളും എൽഡിഎഫ് വിജയിച്ച തെരഞ്ഞെടുപ്പിലും യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് തൃക്കാക്കര. അതുകൊണ്ട് തന്നെ തൃക്കാക്കരയിലെ ഫലം സർക്കാറിന്റെ വിലയിരുത്തലാണെന്ന് പറയാനാവില്ല. അതേസമയം ജനവിധിയെ തുറന്ന മനസ്സോടെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.



Similar Posts