മനുഷ്യന്റെ ചോരയിൽ ഫലസ്തീൻ എന്ന രാജ്യം മുങ്ങി മരിക്കുകയാണെന്ന് എം.സ്വരാജ്
|പതിയെ ഫലസ്തീൻ ലോകഭൂപടത്തിൽ നിന്ന് ഇല്ലാതാകും
കൊച്ചി: മനുഷ്യന്റെ ചോരയിൽ ഫലസ്തീൻ എന്ന രാജ്യം മുങ്ങി മരിക്കുകയാണെന്ന് എം.സ്വരാജ്. പതിയെ ഫലസ്തീൻ ലോകഭൂപടത്തിൽ നിന്ന് ഇല്ലാതാകും. ഇസ്രായേലിനെ പിന്തുണച്ചുകൊണ്ടുള്ള മോദിയുടെ പ്രസ്താവന ചരിത്രത്തിലെ ഏറ്റവും വലിയ കളങ്കമായി മാറും. സ്വതന്ത്ര പലസ്തീൻ യാഥാർഥ്യമാകണമെന്നും എല്ലാതരം ഹിംസകൾക്കും എതിരായ നിലപാടായി അത് മാറുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഹമാസിന്റെ കമാന്‍ഡര്‍ പറയാത്ത കാര്യങ്ങൾ മാധ്യമങ്ങൾ വക്രീകരിച്ചു നൽകുന്നത് മാധ്യമ ധർമമല്ല എന്നും സ്വരാജ് ആരോപിച്ചു.
അതേസമയം ഇസ്രായേല്‍ അധിവേശം നേരിടുന്ന ഫലസ്തീന് ഐക്യദാർഢ്യവുമായി നാടെങ്ങും റാലികള്‍ നടന്നു. എറണാകുളം നഗരത്തിലും പെരുമ്പാവൂരിലും നടന്ന റാലികളില്‍ നൂറു കണക്കിന് പേർ പങ്കെടുത്തു. ആലുവയില്‍ നാളെ നടക്കുന്ന ഐക്യദാർഢ്യ സംഗമത്തില്‍ ഫലസ്തീന് അംബാസിഡർ പങ്കെടുക്കും. എറണാകുളം വഞ്ചി സ്ക്വയറിൽ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സംഗമം പ്രൊഫസർ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.ഐ പെരുമ്പാവൂരിൽ സംഘടിപ്പിച്ച റാലിയിൽ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് പേര് പങ്കെടുത്തു. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്തു.ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ നാളെ ആലുവയിലും റാലി സംഘടിപ്പിക്കും. ഫലസ്തീൻ അംബാസിഡർ എച്ച്. ഇ അദ്നാൻ അൽഹയജ പരിപാടിയിൽ പങ്കെടുക്കും.