Kerala
M V Govindan

എം വി ഗോവിന്ദൻ  

Kerala

യു.ഡി.എഫ് വിജയ കാരണം സഹതാപം, പരാജയം സർക്കാരിനുളള താക്കീതായി കാണാൻ കഴിയില്ല; എം വി ഗോവിന്ദൻ

Web Desk
|
8 Sep 2023 9:42 AM GMT

മരണാനന്തര ചടങ്ങുപോലും തെരഞ്ഞെടുപ്പ് സമയത്താണ് നടന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

തിരുവനന്തപുരം: യു.ഡി.എഫ് വിജയ കാരണം സഹതാപ തരം​ഗമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മരണാനന്തര ച‍ടങ്ങ് പോലും കഴിയുന്നതിനു മുൻപ് നടന്ന ഉപതെരഞ്ഞെടുപ്പാണ് അതുകൊണ്ട് തന്നെ ​ജനങ്ങളിൽ നിന്ന് നല്ല രീതിയിൽ സഹതാപം ഉണ്ടായിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറ‍ഞ്ഞു.

2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ 39,484 വോട്ടാണ് എൽ.ഡി.എഫിന് കിട്ടിയത്. ഇത്തവണ 42,000ത്തോളം വോട്ട് കിട്ടിയിട്ടുണ്ടെങ്കിൽ അതിനു കാരണം എൽ.ഡി.എഫിന്റെ മികച്ച രീതിയിലുളള സംഘടന പ്രവർത്തനം പുതുപ്പളളിയിൽ നടന്നത് കൊണ്ടു തന്നെയാണ്. ഇത്തവണയും പുതുപ്പള്ളിയിൽ വോട്ടിങ്ങ് അടിത്തറയിൽ മാറ്റമില്ല ​ഗോവിന്ദൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ മരണശേഷമുള്ള സഹതാപമാണ് യുഡിഎഫ് വിജയത്തിന്റെ കാരണം. മരണാനന്തര ചടങ്ങുപോലും തെരഞ്ഞെടുപ്പ് സമയത്താണ് നടന്നത്. പുതുപ്പളളിയിൽ ബി.ജെ.പി വോട്ട് നല്ലതുപോലെ ചോർന്നു. തെരഞ്ഞെടുപ്പ് പരാജയം സർക്കാരിന്റെ താക്കീതായി കാണാൻ കഴിയില്ലെന്നും സഹതാപ തരം​ഗത്തിനു മുന്നിൽ സർക്കാരിനെ പറഞ്ഞിട്ട് കാര്യമില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ലോക്സഭയിലേക്ക് ജാഗ്രതയോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫിന്റെ വിജയം അംഗീകരിക്കുന്നു എന്ന് പറഞ്ഞ ഗോവിന്ദൻ, പരാജയം പരിശോധിച്ച് വിലയിരുത്തുമെന്നും വ്യക്തമാക്കി.


Similar Posts