Kerala
ഇതല്ല ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നം!; പാർലമെന്റിലെ അശോകസ്തംഭത്തിന്റെ പകർപ്പിനെതിരെ എം.എ ബേബി
Kerala

'ഇതല്ല ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നം!'; പാർലമെന്റിലെ അശോകസ്തംഭത്തിന്റെ പകർപ്പിനെതിരെ എം.എ ബേബി

Web Desk
|
12 July 2022 7:06 PM GMT

അതിശക്തരായിരിക്കെതന്നെ ശാന്തരായി ഇരിക്കുന്ന സിംഹങ്ങളുടെ സ്ഥാനത്ത് ദുഷ്ടതയും ക്രൗര്യവും വെളിപ്പെടുത്തുന്ന തുറിച്ച പല്ലുകളുമായി നില്ക്കുന്ന ദുഷ്ടമൃഗങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നുവെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം

പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത അശോകസ്തംഭത്തിന്റെ പകർപ്പിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നം ഇതല്ലെന്നും ഇത് പ്രതിനിധീകരിക്കുന്നത് മോദിയുടെ ഇന്ത്യയെയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ജനാധിപത്യവാദികളും പ്രതിഭാധനരുമായ ഇന്ത്യൻ സ്വാതന്ത്ര്യസമരനായകർ നിശ്ചയിച്ച ഇന്ത്യയുടെ ചിഹ്നം അല്ലിതെന്നും കലാചാതുരിയില്ലാത്തതാണ് ഈ വികലശില്പമെന്നും അദ്ദേഹം പറഞ്ഞു. അതിശക്തരായിരിക്കെതന്നെ ശാന്തരായി ഇരിക്കുന്ന സിംഹങ്ങളുടെ സ്ഥാനത്ത് ദുഷ്ടതയും ക്രൗര്യവും വെളിപ്പെടുത്തുന്ന തുറിച്ച പല്ലുകളുമായി നില്ക്കുന്ന ദുഷ്ടമൃഗങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇതല്ല ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നം! പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം...

Posted by M A Baby on Tuesday, July 12, 2022

'അർത്ഥവത്തായ അശോകസ്തംഭത്തെയും ഇന്ത്യയുടെ അടയാളത്തെയും മോദി അപമാനിക്കുകയാണ്. സ്വേച്ഛാധിപത്യവും ഹിംസയും കലയെ ഉല്പാദിപ്പിക്കില്ല. മനുഷ്യപ്രതിഭയുടെ സ്വച്ഛസ്വാതന്ത്ര്യമേ കലയുടെ പ്രസൂതികളാവൂ എന്നത് ആർഎസ്എസുകാർക്ക് മനസ്സിലാവുന്ന കാര്യമല്ല. ഇന്ത്യൻ പാർലമെന്റിനുമുകളിൽ പ്രതിഷ്ഠിച്ച ഈ വികലസൃഷ്ടി മോദിയുടെ ഭരണത്തെ പ്രതിനിധീകരിക്കും, ഇന്ത്യയുടെ ജനാഭിപ്രായത്തെ വെല്ലുവിളിക്കും. അതിനാൽ കഴിയും വേഗം ഈ വൈകൃതം നമ്മുടെ പാർലമെന്റിന് മുകളിൽ നിന്ന് എടുത്തു മാറ്റണം' -മുൻ മന്ത്രി കൂടിയായ എംഎ ബേബി ഫേസ്ബുക്കിൽ കുറിച്ചു.

MA Baby against replica of Ashoka Pillar in Parliament

Similar Posts