Kerala
അതെ, ഞങ്ങള്‍ പെറുക്കികള്‍ ആണ്! ഈ പെറുക്കികള്‍ ഉണ്ടാക്കിയ വിപ്ലവത്തില്‍ ജയമോഹനെപ്പോലുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ട് എന്നതാണ് ഞങ്ങളുടെ മഹത്വം: എം.എ ബേബി
Kerala

അതെ, ഞങ്ങള്‍ പെറുക്കികള്‍ ആണ്! ഈ പെറുക്കികള്‍ ഉണ്ടാക്കിയ വിപ്ലവത്തില്‍ ജയമോഹനെപ്പോലുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ട് എന്നതാണ് ഞങ്ങളുടെ മഹത്വം: എം.എ ബേബി

Web Desk
|
11 March 2024 7:25 AM GMT

'മലയാളികളെയും കേരളത്തെയും അധിക്ഷേപിക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിന്റെ ഭാഗമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയെ ചാരി ഒരു വിവാദമുണ്ടാക്കാന്‍ ജയമോഹന്‍ നടത്തുന്ന ശ്രമങ്ങള്‍'

തിരുവനന്തപുരം: ചിദംബരം എസ് പൊതുവാള്‍ സംവിധാനം ചെയ്ത 'മഞ്ഞുമ്മല്‍ ബോയ്‌സ്' ചിത്രത്തെയും മലയാളികളെയും അധിക്ഷേപിച്ച എഴുത്തുകാരന്‍ ജയമോഹനെ വിമര്‍ശിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. 'മലയാളിയായ തമിഴ് എഴുത്തുകാരന്‍ ജയമോഹന്‍ എന്ന ജയമോഹന്‍ നായര്‍ മലയാളികളെ അധിക്ഷേപിച്ചു നടത്തിയ 'പെറുക്കികള്‍' എന്ന പ്രയോഗം ജയമോഹന്റെ സംഘപരിവാര്‍ പശ്ചാത്തലത്തില്‍ നിന്നു കൂടി വരുന്നതാണെന്ന്' എം.എ ബേബി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

'മലയാളികളെയും കേരളത്തെയും അധിക്ഷേപിക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിന്റെ ഭാഗമാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ്'എന്ന സിനിമയെ ചാരി ഒരു വിവാദമുണ്ടാക്കാന്‍ ജയമോഹന്‍ നടത്തുന്ന ശ്രമങ്ങള്‍. കേരളസ്റ്റോറി എന്ന സിനിമയുടെ ഒക്കെ പിന്നാലെയാണ് വിവാദവ്യവസായിയായ ജയമോഹന്റെ കര്‍സേവ.

പക്ഷേ, എനിക്കു പറയാനുള്ളത് ഇതാണ്- അതെ, ഞങ്ങള്‍ പെറുക്കികള്‍ ആണ്! (പണ്ട് കേശവദേവും കെടാമംഗലം പപ്പുക്കുട്ടിയും രാമദാസും കൂടെ സ്വയം നല്‍കിയ വിളിപ്പേര് പറവൂരിലെ മൂന്നു പോക്രികള്‍ എന്നായിരുന്നു.) പക്ഷേ, ഈ പെറുക്കികള്‍ സംഘടിച്ച്, സമരം ചെയ്ത് ഇന്ത്യയിലെ ഏറ്റവും പുരോഗതിയുള്ള സമൂഹത്തെ സൃഷ്ടിച്ചു. ഈ പെറുക്കികള്‍ തന്നെയാണ് ജാതി ജന്മി നാടുവാഴി മേധാവിത്വത്തിന്റെ അടിത്തറ തകര്‍ത്തുവിട്ടത്. ഈ പെറുക്കികള്‍ ഉണ്ടാക്കിയ വിപ്ലവത്തില്‍ ജയമോഹനെപ്പോലെയുള്ള ആളുകള്‍ക്ക് അസ്വസ്ഥതയുണ്ട് എന്നത് തന്നെയാണ് ഞങ്ങളുടെ മഹത്വം. ജയമോഹന്റെ അന്യഥാ ആകര്‍ഷകമായ പലരചനകളിലും ഒളിഞ്ഞും തെളിഞ്ഞും കടന്നുവരുന്ന സംഘപരിവാര്‍ പ്രത്യയശാസ്ത്രം അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍ മാത്രമല്ല, 'നൂറു സിംഹാസനങ്ങള്‍' പോലുള്ളഅതിപ്രശസ്ത കൃതികളില്‍ പോലും ഒരു സൂക്ഷ്മവായനയില്‍ വെളിപ്പെടുന്നതാണ്.'-കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം ...

മലയാളിയായ തമിഴ് എഴുത്തുകാരന്‍ ജയമോഹന്‍ എന്ന ജയമോഹന്‍ നായര്‍ മലയാളികളെ അധിക്ഷേപിച്ചു നടത്തിയ 'പെറുക്കികള്‍' എന്ന പ്രയോഗം ജയമോഹന്റെ സംഘപരിവാര്‍ പശ്ചാത്തലത്തില്‍ നിന്നു കൂടി വരുന്നതാണ്. മലയാളികളെയും കേരളത്തെയും അധിക്ഷേപിക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിന്റെ ഭാഗമാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന സിനിമയെ ചാരി ഒരു വിവാദമുണ്ടാക്കാന്‍ ജയമോഹന്‍ നടത്തുന്ന ശ്രമങ്ങള്‍. കേരളസ്റ്റോറി എന്ന സിനിമയുടെ ഒക്കെ പിന്നാലെയാണ് വിവാദവ്യവസായിയായ ജയമോഹന്റെ കര്‍സേവ.

പക്ഷേ, എനിക്കു പറയാനുള്ളത് ഇതാണ്- അതെ, ഞങ്ങള്‍ പെറുക്കികള്‍ ആണ്! (പണ്ട് കേശവദേവും കെടാമംഗലം പപ്പുക്കുട്ടിയും രാമദാസും കൂടെ സ്വയം നല്‍കിയ വിളിപ്പേര് പറവൂരിലെ മൂന്നു പോക്രികള്‍ എന്നായിരുന്നു.) പക്ഷേ, ഈ പെറുക്കികള്‍ സംഘടിച്ച്, സമരം ചെയ്ത് ഇന്ത്യയിലെ ഏറ്റവും പുരോഗതിയുള്ള സമൂഹത്തെ സൃഷ്ടിച്ചു. ഈ പെറുക്കികള്‍ തന്നെയാണ് ജാതി ജന്മി നാടുവാഴി മേധാവിത്വത്തിന്റെ അടിത്തറ തകര്‍ത്തുവിട്ടത്. ഈ പെറുക്കികള്‍ ഉണ്ടാക്കിയ വിപ്ലവത്തില്‍ ജയമോഹനെപ്പോലെയുള്ള ആളുകള്‍ക്ക് അസ്വസ്ഥതയുണ്ട് എന്നത് തന്നെയാണ് ഞങ്ങളുടെ മഹത്വം. ജയമോഹന്റെ അന്യഥാ ആകര്‍ഷകമായ പലരചനകളിലും ഒളിഞ്ഞും തെളിഞ്ഞും കടന്നുവരുന്ന സംഘപരിവാര്‍ പ്രത്യയശാസ്ത്രം അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍ മാത്രമല്ല, 'നൂറു സിംഹാസനങ്ങള്‍' പോലുള്ളഅതിപ്രശസ്ത കൃതികളില്‍ പോലും ഒരു സൂക്ഷ്മവായനയില്‍ വെളിപ്പെടുന്നതാണ്.

ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഖ്യാതസംഗീതജ്ഞരില്‍ അനന്യനായ ടി എം കൃഷ്ണയുടെ 'പുറംപോക്ക്' എന്ന ഒരു പാട്ട് ഉണ്ട്. അത് പുറംപോക്കിലെ പെറുക്കികളെയാണ് ആഘോഷിക്കുന്നത്. ആ പാട്ടാണ് ജയമോഹന്റെ അധിക്ഷേപത്തിന് തക്കമറുപടി.



Similar Posts