Kerala
ആർ.എസ്.എസും മറ്റും നടത്തുന്ന ജിംഗോയിസ്റ്റ് കപട ദേശീയതാ പ്രചാരണത്തിൽ മയങ്ങിപ്പോയ ഒരാളാണോയിത്? എം.എ ബേബി
Kerala

ആർ.എസ്.എസും മറ്റും നടത്തുന്ന ജിംഗോയിസ്റ്റ് കപട ദേശീയതാ പ്രചാരണത്തിൽ മയങ്ങിപ്പോയ ഒരാളാണോയിത്? എം.എ ബേബി

Web Desk
|
29 Oct 2023 6:45 PM GMT

കാര്യങ്ങൾ വ്യക്തമാകുന്നതിനു മുമ്പ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ആർ.എസ്.എസുകാരായ ചില ടി.വി ചർച്ചക്കാർ എന്നിവർ മുനവച്ച ചില ആരോപണങ്ങൾ ഉയർത്തിയത് എന്തിനാണെന്നും എം.എ ബേബി

കൊച്ചി: കളമശ്ശേരിയിലെ ബോംബ് സ്‌ഫോടനത്തിൽ പ്രതിയെന്ന് അവകാശപ്പെടുന്നയാളുടെ വാക്കുകൾ പല സംശയങ്ങളും ഉണർത്തുന്നതായി പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി.

ആർ.എസ്.എസും മറ്റും നടത്തുന്ന ജിംഗോയിസ്റ്റ് കപട ദേശീയതാപ്രചാരണത്തിൽ മയങ്ങിപ്പോയ ഒരാളാണോ ഇതെന്ന് എം.എ ബേബി ചോദിക്കുന്നു.

''കേരളത്തിലെ സമാധാനപൂർണമായ ജനജീവിതം അട്ടിമറിക്കാനുള്ള ഒരു നീക്കമാണോ ഇത്? കാര്യങ്ങൾ വ്യക്തമാകുന്നതിനു മുമ്പ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ആർ.എസ്.എസുകാരായ ചില ടി.വി ചർച്ചക്കാർ എന്നിവർ മുനവച്ച ചില ആരോപണങ്ങൾ ഉയർത്തിയത് എന്തിനാണെന്നും എം.എ ബേബി ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ചോദിക്കുന്നു.

കേരളത്തിലെ വിവിധ വിഭാഗം ജനങ്ങൾക്കിടയിൽ -ക്രിസ്ത്യാനികൾക്കിടയിൽവരെ - ആർഎസ്എസ് ആശയങ്ങൾ അറിഞ്ഞും അല്ലാതെയും പ്രചരിക്കുന്നത് തടഞ്ഞില്ലാ എങ്കിൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കും. കേരളത്തിലെ എല്ലാ മതേതര രാഷ്ട്രീയ പാർട്ടികളും സാമുദായിക-മതനേതൃത്വങ്ങളും ഗൗരവമായി കാണണമെന്ന് അഭ്യർത്ഥിക്കുന്നുതായും എം.എ ബേബി വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കളമശ്ശേരിയിൽ യഹോവാസാക്ഷികൾ എന്ന ക്രിസ്തീയ വിഭാഗത്തിന്റെ ഒരു കൺവെൻഷനിൽ ഇന്നുണ്ടായ സ്ഫോടനവും മരണങ്ങളും അങ്ങേയറ്റം ദുഖകരവും ആശങ്കയുയർത്തുന്നതുമാണ്. മരണപ്പെട്ടവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.

ഈ ഹീനകൃത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് മാർട്ടിൻ എന്ന മുൻ യഹോവാസാക്ഷിക്കാരൻ എന്ന് അവകാശപ്പെടുന്ന ഒരാൾ രംഗത്ത് വന്നിട്ടുണ്ട്. അയാളെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. കേരള പൊലീസ് ഇക്കാര്യത്തിൽ ശക്തവും ഉചിതവുമായ നടപടി എടുക്കുമെന്ന് ഉറപ്പുണ്ട്.

ബോംബ് വെച്ച് ആളുകളെ കൊന്നു എന്ന് അവകാശപ്പെടുന്നയാളുടെ ഒരു വിഡിയോ കണ്ടു. അയാളുടെ വാക്കുകൾ പല സംശയങ്ങളും ഉണർത്തുന്നു. യഹോവാസാക്ഷികൾ രാജ്യസ്നേഹം ഇല്ലാത്തവരാണ്, ദേശീയപതാകയെയും ദേശീയഗാനത്തെയും ബഹുമാനിക്കാത്തവരാണ് തുടങ്ങിയ കാര്യങ്ങളിലെ എതിർപ്പ് കൊണ്ടാണ് താൻ ഈ ബോംബ് വെച്ചത് എന്നാണ് അയാൾ പറഞ്ഞത്. ആർഎസ്എസും മറ്റും നടത്തുന്ന ജിംഗോയിസ്റ്റ് കപടദേശീയതാപ്രചാരണത്തിൽ മയങ്ങിപ്പോയ ഒരാളാണോ ഇത്? കേരളത്തിലെ സമാധാനപൂർണമായ ജനജീവിതം അട്ടിമറിക്കാനുള്ള ഒരു നീക്കമാണോ ഇത്? കാര്യങ്ങൾ വ്യക്തമാകുന്നതിനു മുമ്പ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ആർഎസ്എസുകാരായ ചില ടിവി ചർച്ചക്കാർ എന്നിവർ മുനവച്ച ചില ആരോപണങ്ങൾ ഉയർത്തിയത് എന്തിനാണ്?

കേരളത്തിലെ വിവിധവിഭാഗം ജനങ്ങൾക്കിടയിൽ -ക്രിസ്ത്യാനികൾക്കിടയിൽവരെ - ആർഎസ്എസ് ആശയങ്ങൾ , അറിഞ്ഞും അല്ലാതെയും പ്രചരിക്കുന്നത് തടഞ്ഞില്ല എങ്കിൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കും എന്ന കാര്യം കേരളത്തിലെ എല്ലാ മതേതര രാഷ്ട്രീയ പാർട്ടികളും സാമുദായിക-മതനേതൃത്വങ്ങളും ഗൗരവമായി കാണണമെന്ന് അഭ്യർത്ഥിക്കുന്നു.



Similar Posts