Kerala
madani affidavit to supreme court
Kerala

ജാമ്യം ലഭിക്കുമ്പോൾ സുരക്ഷാ മേൽനോട്ടം കേരളാ പൊലീസിനെ ഏൽപ്പിക്കണമെന്ന് മഅ്ദനി

Web Desk
|
17 July 2023 3:57 AM GMT

ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅ്ദനി സമർപ്പിച്ച ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

ന്യൂഡൽഹി: ജാമ്യം ലഭിക്കുമ്പോൾ സുരക്ഷാ മേൽനോട്ടം കേരളാ പൊലീസിനെ ഏൽപ്പിക്കണമെന്ന് മഅദനി സുപ്രിംകോടതിയിൽ. കർണാടക പൊലീസിന്റെ സുരക്ഷാ ചെലവ് താങ്ങാനാവില്ലെന്ന് മഅ്ദനി കോടതിയെ അറിയിച്ചു.

കർണാടക പൊലീസിന്റെ എസ്‌കോർട്ടിൽ 11 ദിവസം കേരളത്തിൽ കഴിഞ്ഞപ്പോൾ ചെലവായത് 6.75 ലക്ഷം രൂപയാണ്. കർണാടക പൊലീസിന്റെ വാഹന, ഭക്ഷണ ചെലവടക്കമാണ് ഇത്രയും തുക ചെലവായത്. കേരളാ പൊലീസ് സുരക്ഷക്കായി പണം ഈടാക്കില്ലെന്നും മഅ്ദനി സുപ്രിംകോടതിയെ അറിയിച്ചു.

നേരത്തേ കേരളത്തിലെത്തിയപ്പോൾ ആരോഗ്യനില വഷളായതിനാൽ മഅ്ദനിക്ക് പിതാവിനെ കാണാൻ കഴിഞ്ഞിരുന്നില്ല. ക്രിയാറ്റിന്റെ അളവ് കൂടിയതിനാൽ വൃക്ക മാറ്റിവെക്കാനാണ് ഡോക്ടർമാർ നൽകിയ നിർദേശം. ആരോഗ്യനില ഗുരുതരമായതിനാൽ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്നും മഅ്ദനി കോടതിയിൽ ആവശ്യപ്പെടും.

Similar Posts