Kerala
അട്ടപ്പാടി മധുവിന്റെ കൊലപാത കേസ്  അട്ടിമറിക്കാൻ സർക്കാർ കൂട്ടുനിൽക്കുന്നു; വി.ഡി സതീശൻ
Kerala

അട്ടപ്പാടി മധുവിന്റെ കൊലപാത കേസ് അട്ടിമറിക്കാൻ സർക്കാർ കൂട്ടുനിൽക്കുന്നു; വി.ഡി സതീശൻ

Web Desk
|
2 Aug 2022 6:38 AM GMT

'ശ്രീറാം വെങ്കിട്ടരാമനെ കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാർ വൈകി എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നു'

തിരുവനന്തപുരം: അട്ടപ്പാടിയിലെ മധുവിന്റെ കൊലപാത കേസ് പൂർണമായും അട്ടിമറിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാർ അതിന് കൂട്ടു നിൽക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. 'സാക്ഷികൾ വ്യാപകമായി കൂറ് മാറുന്നു. സർക്കാരും പൊലീസും സി.പി.എം ബന്ധമുള്ള പ്രതികളെ രക്ഷപ്പെടുത്തുകയാണ്. കേസ് നല്ലവണ്ണം നടത്താൻ സർക്കാർ തയ്യാറാവണമെന്നും സതീശൻ പറഞ്ഞു.

മാധ്യമ പ്രവർത്തകനായിരുന്ന കെ.എം ബഷീറിനെ വാഹനമിടിച്ച് കൊന്നകേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാർ വൈകി എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വി.ഡി സതീശൻ പറഞ്ഞു. പ്രതിഷേധം നിലനിൽക്കുമ്പോൾ ശ്രീറാം വെങ്കിട്ടരാമനെ മജിസ്‌ട്രേറ്റിന്റെ അധികാരം കൂടിയുള്ള ജില്ലാ കലക്ടറായി നിയമിച്ചത് അനുചിതമായിപ്പോയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

സഹകരണ ബാങ്ക് പ്രതിസന്ധിയുടെ കാരണം കേരള ബാങ്ക് രൂപീകരണം ആണെന്ന് സതീശൻ ആരോപിച്ചു.കേരളാ ബാങ്ക് രൂപീകരണത്തിന്റെ ആദ്യ ദുരന്തമാണ് കരുവന്നൂരിൽ സംഭവിച്ചതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 'അടിയന്തരമായി നിക്ഷേപകർക്ക് ഗ്യാരന്റി നൽകാൻ സർക്കാർ തയ്യാറാകണം. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളും ഉണ്ട്. സഹകരണ മേഖലയെ തകർക്കുകയല്ല കോൺഗ്രസ് ലക്ഷ്യം. കോൺഗ്രസ് ഭരിക്കുന്ന ബാങ്കുകൾ പിടിച്ചെടുക്കാൻ മാത്രമാണ് സി.പി.എം ശ്രമിക്കുന്നത്. സഹകരണ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല. കേരളത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ തകർക്കരുതെന്നും സതീശൻ പറഞ്ഞു.

'തീവ്രമഴയിലും മണ്ണിടിച്ചിലിലും സർക്കാർ നടപ്പാക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നല്‍കും. മുഖ്യമന്ത്രിയെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.

Similar Posts