പത്തനംതിട്ടയിൽ മജിസ്ട്രേറ്റിനെ തെരുവുനായ കടിച്ചു
|സായാഹ്ന നടത്തത്തിനിടെയാണ് കടിയേറ്റത്
പത്തനംതിട്ട; മജിസ്രേറ്റടക്കം രണ്ട് പേർക്ക് തെരുവ്നായയുടെ കടിയേറ്റു. സായാഹ്ന നടത്തത്തിനിടെ പത്തനംതിട്ട വെട്ടിപ്പുറത്ത് വച്ചാണ് കടിയേറ്റത്. നഗരത്തിൽ പ്രവർത്തിക്കുന്ന ജുവലറിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കടിയേറ്റ മറ്റൊരാൾ. ഇരുവരും ആശുപത്രിയിലെത്തി ചികിത്സ തേടി.
സംസ്ഥാനത്ത് ഇന്നും വ്യാപക തെരുവ് നായ ആക്രമണമാണുണ്ടായത്. മലപ്പുറം ചുങ്കത്തറ പള്ളിക്കുത്തിലുള്ള വയോധികക്കും പാലക്കാട് തച്ചനാട്ടുകാരയിൽ ഒരാൾക്കും തെരുവുനായയുടെ കടിയേറ്റു.
തിരുവനന്തപുരം അരുവിയോട്ടിൽ തെരുവ് നായ ബൈക്കിന് കുറുകെചാടി അപകടത്തിൽപ്പെട്ട യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കുന്നത്തുകാൽ സ്വദേശി അജിൻ എ എസ് ആണ് മരിച്ചത്. അജിന്റെ കുടുംബത്തിന് സർക്കാർ നഷ്ട പരിഹാരം നൽകണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
കൂടാതെ തിരുവനന്തപുരത്ത് നാഷണൽ ക്ലബ് ജീവനക്കാരനായ ശ്രീനിവാസൻ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ പിന്നാലെ എത്തി തെരുവ് നായ കടിച്ചു. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസൻറെ കാലിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. കടക്കാവൂരിൽ എഴുപതുകാരിയായ ലളിതമ്മയും നായയുടെ ആക്രമണത്തിന് ഇരയായി. ഞാണ്ടൂർകോണം സ്വദേശി അനിൽകുമാറിനും തെരുവുനായയുടെ കടിയേറ്റു.
കോഴിക്കോട് കൊളത്തറയിൽ തെരുവുനായ പിന്തുടർന്ന് ഓടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികന് പരുക്കേറ്റു. ഇടുക്കി കട്ടപ്പനയിൽ നിർമലസിറ്റി സ്വദേശി ലളിത സോമനെ തെരുവ് നായ ആക്രമിച്ചു.അടിമാലിയിലും കോതമംഗലത്തും വയനാട്ടിലും വളർത്തു മൃഗങ്ങൾക്ക് നേരെയും തെരുവുനായയുടെ ആക്രമണമ