Kerala
മഹാബലി പരാമർശം തമാശയല്ല; വി മുരളീധരനെതിരെ മന്ത്രി മുഹമ്മദ് റിയാസ്
Kerala

മഹാബലി പരാമർശം തമാശയല്ല; വി മുരളീധരനെതിരെ മന്ത്രി മുഹമ്മദ് റിയാസ്

Web Desk
|
17 Sep 2022 1:12 PM GMT

എല്ലാവരും ഒന്നിക്കുന്നത് കാണാൻ താൽപര്യമില്ലാത്തവരാണ് ഇത്തരം പരാമർശങ്ങൾക്ക് പിന്നിലെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം: മഹാബലി കേരളം ഭരിച്ചുവെന്നത് ഒരു കെട്ടുകഥയാണെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ പരാമർശത്തിനെതിരെ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മുരളീധരന്റെ പരാമർശം തമാശയല്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി എല്ലാവരും ഒന്നിക്കുന്നത് കാണാൻ താൽപര്യമില്ലാത്തവരാണ് ഇത്തരം പരാമർശങ്ങൾക്ക് പിന്നിലെന്നും പറഞ്ഞു.

'മലയാളിയുടെ കൂട്ടായ്മയ്ക്ക് നേരേയുള്ള ഭയപ്പെടുത്തലാണ് മുരളീധരന്റെ പരാമർശം. ലോകത്ത് ഒരിടത്തും ഓണം പോലൊരു ആഘോഷമില്ല. ലോകമാകെ ശ്രദ്ധിച്ച കൂട്ടായ്മ കണ്ട് കേന്ദ്ര മന്ത്രി വിറളി പൂണ്ടിരിക്കുകയാണ്'; മന്ത്രി പറഞ്ഞു.

ബി.ജെ.പി അനുകൂല പ്രവാസി സംഘടനയായ ഐ.പി.എഫ് ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ സംഘടിപ്പിച്ച ഓണാഘോഷത്തിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു വി മുരളീധരന്റെ വിവാദ പരാമർശം. കേരളത്തിൽ നൂറ്റാണ്ടുകളായി ഓണാഘോഷം നടന്നതിന് ചരിത്രമുണ്ട്. എന്നാൽ, ഓണത്തിന് മഹാബലിയുമായുള്ള ബന്ധം കണ്ടെത്താനായിട്ടില്ല. അറിയപ്പെടുന്ന ചരിത്രപ്രകാരം നർമദാനദിയുടെ തീരപ്രദേശങ്ങൾ ഭരിച്ചയാളാണ് അദ്ദേഹം. അതു മധ്യപ്രദേശിന്റെ ഭാഗമാണ്.

എല്ലാ നന്മകളും കേരളത്തിൽനിന്ന് ആകണമെന്ന മലയാളിയുടെ ചിന്തയുടെ ഭാഗമാകാം മഹാബലിയെയും ഇങ്ങോട്ട് എടുത്തത്. മഹാബലി കേരളം ഭരിച്ചതായി ചരിത്രമില്ല. നൂറ്റാണ്ടുകളായുള്ള കോളനി ഭരണത്തിന്റെ തുടർച്ചയായി ഒരുപാട് ചരിത്രയാഥാർത്ഥ്യങ്ങൾ വളച്ചൊടിക്കപ്പെട്ടിട്ടുണ്ട്. വാമനനെ വില്ലനാക്കിയത് എങ്ങനെയാണെന്നും മുരളീധരൻ പറഞ്ഞിരുന്നു.

Similar Posts