Kerala
ഗ്യാങ് സംഘർഷങ്ങളുടെ മറവിൽ ഫ്രറ്റേണിറ്റിയെ പ്രതി ചേർക്കാനുള്ള നീക്കം അപലപനീയം
Kerala

'ഗ്യാങ് സംഘർഷങ്ങളുടെ മറവിൽ ഫ്രറ്റേണിറ്റിയെ പ്രതി ചേർക്കാനുള്ള നീക്കം അപലപനീയം'

Web Desk
|
18 Jan 2024 6:32 AM GMT

എസ്എഫ്ഐ വ്യാജ പ്രചാരണം നടത്തുകയാണെന്നും ഫ്രറ്റേണിറ്റി ആരോപിച്ചു.

എറണാകുളം: എസ്എഫ്ഐ - മൂന്നാം വർഷ വിദ്യാർഥികൾ തമ്മിൽ നടന്ന ഗ്യാങ് സംഘർഷങ്ങളിൽ ഫ്രറ്റേണിറ്റിയെ പ്രതി ചേർക്കാനുള്ള എസ്എഫ്ഐയുടെയും മാധ്യമങ്ങളുടെയും നീക്കം പ്രതിഷേധാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. വിഷയത്തില്‍ എസ്എഫ്ഐ വ്യാജ പ്രചാരണം നടത്തുകയാണെന്നും ഫ്രറ്റേണിറ്റി ആരോപിച്ചു.

വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മൂന്നാം വർഷ റെപ്രസന്റെറ്റീവ് സീറ്റ് പരാജയത്തെ തുടർന്ന് മഹാരാജാസ് കാമ്പസിൽ എസ്എഫ്ഐയും മൂന്നാം വർഷ വിദ്യാർഥികളും തമ്മിൽ കഴിഞ്ഞ നിരവധി ദിവസങ്ങളിലായി തുടർച്ചയായി ആക്രമണങ്ങളാണ് നടന്നുക്കൊണ്ടിരിക്കുന്നത്. ഫ്രറ്റേണിറ്റി പ്രവർത്തകൻ താമസിക്കുന്ന താമസ സ്ഥലത്തടക്കം കയറി മർദിച്ച എസ്എഫ്ഐ നേതാക്കളെ ഉൾപ്പെടെ വധ ശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാൻ കൂടിയാണ് എസ് എഫ് ഐ നടത്തുന്ന വ്യാജ പ്രചാരണം. - ഫ്രറ്റേണിറ്റി കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം കോളേജിലെ അധ്യാപകനെ ഫ്രറ്റേണിറ്റി മർദിച്ചു എന്ന പ്രചാരണം കൂടി എസ് എഫ് യും വിദ്യാർത്ഥി യൂണിയനും നടത്തിയിരുന്നു. ആരോപണം കള്ളമെന്ന് തെളിഞ്ഞപ്പോഴാണ് ഫ്രറ്റേണിറ്റിക്കെതിരെ മറ്റൊരു വ്യാജ ആരോപണവുമായി എസ് എഫ് ഐ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.

എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടത്തുന്ന വ്യാജ പ്രചാരണങ്ങളെ ഏറ്റെടുത്ത മാധ്യമങ്ങൾ ഫ്രറ്റേണിറ്റിയുടെ വിശദീകരണം ഉൾപ്പെടുത്താതെ ഏകപക്ഷീയമായ പ്രചാരണങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്.

എസ്എഫ്ഐയുടെ നേതൃത്വത്തിൽ കാമ്പസിൽ തുടരുന്ന ആസൂത്രിത ഗുണ്ടാ രാഷ്ട്രീയത്തെ വിദ്യാർത്ഥികൾ തിരിച്ചറിയുക തന്നെ ചെയ്യും. വ്യാജ പ്രചാരണങ്ങളുടെയും തെരഞ്ഞെടുപ്പ് തോൽവിയുടെയും പേരിൽ തുടരുന്ന ആക്രമണങ്ങൾ അവസാനിപ്പിച്ച് കാമ്പസിന്റെ സമാധാനന്തരീക്ഷത്തെ നിലനിർത്താൻ എല്ലാ വിദ്യാർത്ഥികളും തയ്യാറാവണം എന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് അഡ്വ. അബ്ദുൽ ബാസിത് ആവശ്യപെട്ടു.

Similar Posts