Kerala
80 രൂപയ്ക്ക് ഡീസൽ ലഭിക്കും; അതും  കേരളത്തിനുള്ളിൽ തന്നെ
Kerala

80 രൂപയ്ക്ക് ഡീസൽ ലഭിക്കും; അതും ' കേരളത്തിനുള്ളിൽ' തന്നെ

Web Desk
|
4 Nov 2021 1:42 PM GMT

ഡീസൽ ലിറ്ററിന് 12 രൂപ 33 പൈസയാണ് കേരളത്തില്‍ കുറഞ്ഞത്. പെട്രോളിന് 6 രൂപ 57 പൈസയും കുറഞ്ഞു.

രാജ്യത്ത് ഇന്ധനവില കുതിച്ചു കയറുന്നതിനിടയിൽ അൽപ്പമെങ്കിലും ആശ്വാസം നൽകിയ നടപടിയാണ് കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവ കുറച്ചത്. അതിന്റെ ചുവട് പറ്റി നിരവധി സംസ്ഥാന സർക്കാരുകൾ ഇന്ധനത്തിന് മുകളിലുള്ള വാറ്റ് കുറച്ചിരുന്നു. കേരളം അതിന് ഇതുവരെ തയാറായിട്ടില്ല.

എന്നിരുന്നാലും കേരളത്തിലും എക്‌സൈസ് തീരുവ കുറഞ്ഞതിന്റെ നേട്ടം ലഭിച്ചിരുന്നു. ഡീസൽ ലിറ്ററിന് 12 രൂപ 33 പൈസയാണ് സംസ്ഥാനത്ത് കുറഞ്ഞത്. പെട്രോളിന് 6 രൂപ 57 പൈസയും കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോൾ വില 105 രൂപ 86 പൈസയും ഡീസൽ വില 93 രൂപ 52 യുമായി. കൊച്ചിയിൽ പെട്രോൾ വില 103 രൂപ രൂപ 70 പൈസയും ഡീസൽ വില 91 രൂപ 49 പൈസയുമാണ്. കോഴിക്കോട് പെട്രോളിന് 103 രൂപ 97 പൈസയും ഡീസലിന് 92 രൂപ 57 പൈസയുമായി.

അതേസമയം കേരളത്തിൽ നിന്ന് വിളിപ്പാടകലെയുള്ള മാഹിയിൽ പെട്രോൾ-ഡീസൽ വില നൂറിനും താഴെയെത്തി. മാഹിയിൽ പെട്രോളിന് 12.80 രൂപയും ഡീസലിന് 18.92 രൂപയും കുറഞ്ഞു. ഇതോടെ പെട്രോളിന് 92.52 രൂപയും ഡീസലിന് 80.94 രൂപയുമാണ് മാഹിയിലെ വില. പുതുച്ചേരി സർക്കാർ നികുതി ഇളവ് നൽകിയതിനെ തുടർന്നാണ് വിലയിൽ വൻ കുറവുണ്ടായത്.

Related Tags :
Similar Posts