തിമിംഗല ഛർദി ലക്ഷദ്വീപിൽ എത്തിച്ച് വിൽക്കാൻ ശ്രമം; മുഖ്യപ്രതി പിടിയിൽ
|ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇഷാക്കിനെയാണ് വനം വകുപ്പ് സംഘം പിടികൂടിയത്
കൊച്ചി: തിമിംഗല ഛർദി പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇഷാക്കിനെയാണ് വനം വകുപ്പ് സംഘം പിടികൂടിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. ഇന്നലെയാണ് ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിൽ വച്ച് 1.3 കിലോ തിമിംഗല ഛർദി പിടികൂടിയത്. ഇന്നലെ ലക്ഷദ്വീപ് സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
കടവന്ത്ര പോലീസിന്റെ ചോദ്യംചെയ്യലിന് ശേഷം പ്രതികളെ വനംവകുപ്പിന് കൈമാറിയിരുന്നു. വനംവകുപ്പിന്റേതായിരുന്നു തുടർനടപടി. പിടിയിലായ പ്രതികളാണ് മുഖ്യപ്രതിയെ കുറിച്ചുള്ള വിവരം കൈമാറിയത്. മൂന്ന് മാസങ്ങൾക്ക് മുൻപാണ് ഇഷാക്ക് തിമിംഗല ഛർദി കൊച്ചിയിലേക്ക് എത്തിച്ചത്. കളമശേരിയിലെ ഒരു സുഹൃത്തിനെ സാധനം ഏല്പിച്ച ശേഷം ഇന്നലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലേക്ക് എത്തിക്കുന്നത്.
വില്പന തന്നെയായിരുന്നു ലക്ഷ്യമെന്നാണ് പ്രതികൾ മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇഷാക്കിനെ പിടികൂടുകയായിരുന്നു.