Kerala
വഖഫ് വിഷയത്തിൽ സമരം ചെയ്യുന്നവരെ തീവ്രവാദ ചാപ്പയടിക്കുന്നത് സർക്കാർ അവസാനിപ്പിക്കണം: കെഎൻഎം
Kerala

വഖഫ് വിഷയത്തിൽ സമരം ചെയ്യുന്നവരെ തീവ്രവാദ ചാപ്പയടിക്കുന്നത് സർക്കാർ അവസാനിപ്പിക്കണം: കെഎൻഎം

Web Desk
|
28 Dec 2021 4:16 PM GMT

മുസ്ലിംസമൂഹവും അവരുടെ പൊതുകൂട്ടായ്മകളും സൂക്ഷ്മ ന്യുന പക്ഷമായ തീവ്രവാദചിന്തയുള്ളവർക്കെതിരാണ്. ഈ യാഥാർഥ്യം ബോധപൂർവം മറച്ചുവെച്ചു ആരോപണം ഉന്നയിക്കുന്നവർ ദ്രുവീകരണമാണ് ലക്ഷ്യം വയ്ക്കുന്നത്

വഖഫ് സംരക്ഷണത്തിനു വേണ്ടി സമരം ചെയ്യുന്നവരെയെല്ലാം തീവ്രവാദ ചാപ്പയടിക്കുന്നത് സർക്കാർ അവസാനിപ്പിക്കണമെന്ന് കെഎൻഎം. മതേതര അടിത്തറ ശക്തിപ്പെടുത്താൻ പരിശ്രമിക്കുന്ന മത - സാമൂഹിക കൂട്ടായ്മകൾക്കെതിരെ തീവ്രവാദ ആരോപണങ്ങൾ നടത്തുന്നത് യഥാർത്ഥ തീവ്രവാദികൾ രക്ഷപ്പെടാൻ കാരണമാകുമെന്ന് ജാമിഅ സലഫിയ്യയിൽ ചേർന്ന കെഎൻഎം സംസ്ഥാന സംഗമം അഭിപ്രായപ്പെട്ടു.

മുസ്ലിംസമൂഹവും അവരുടെ പൊതുകൂട്ടായ്മകളും സൂക്ഷ്മ ന്യുന പക്ഷമായ തീവ്രവാദചിന്തയുള്ളവർക്കെതിരാണ്. ഈ യാഥാർഥ്യം ബോധപൂർവം മറച്ചുവെച്ചു ആരോപണം ഉന്നയിക്കുന്നവർ ദ്രുവീകരണമാണ് ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങൾ തീവ്രവാദത്തിനെതിരെ നടത്തുന്ന മുന്നേറ്റത്തിന് സർക്കാർ, പിന്തുണ നൽകുകയാണ് വേണ്ടത്. മുസ്ലിംസംഘടനകൾ നിരന്തരമായി തീവ്ര ചിന്തകൾക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ബോധവൽക്കരണമാണ് ഇതുവരെ തീവ്ര- വർഗീയശക്തികളെ പ്രതിരോധിച്ചു നിർത്തിയത്. ഈ മുന്നേറ്റം ശകതമായി തുടരണമെന്നും കെഎൻഎം ആവശ്യപ്പെട്ടു.

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും കുടുംബ സംഗമം നടത്തും. ജനുവരി 23 ന് തിരൂരിൽ ഖുർആൻ സമ്മേളനവും ജനുവരി 30 നു തലശ്ശേരിയിൽ വിദ്യാഭ്യാസ നവോഥാന സമ്മേളനവും നടക്കും. ഫെബ്രുവരി 16 നു കൊണ്ടോട്ടിയിൽ നവോഥാന സമ്മേളനം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

Related Tags :
Similar Posts