Kerala
ബാബു മലയിടുക്കിലേക്ക് വീണത് കാല്‍ വഴുതിയെന്ന് മാതാവ് റഷീദ
Kerala

ബാബു മലയിടുക്കിലേക്ക് വീണത് കാല്‍ വഴുതിയെന്ന് മാതാവ് റഷീദ

Web Desk
|
10 Feb 2022 2:28 AM GMT

ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു

കാൽവഴുതി മലയിടുക്കിലേക്ക് വീണതാണെന്ന് ബാബു പറഞ്ഞതായി മാതാവ് റഷീദ. കൂട്ടുകാരെ തിരികെ അയച്ചശേഷമാണ് ബാബു മലകയറ്റം തുടർന്നതെന്നും ബാബുവിന്റെ അമ്മ മീഡിയവണിനോട്പറഞ്ഞു. ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങി രക്ഷപ്പെട്ട ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് ബാബുവുള്ളത്. ബാബുവിനെ ഇന്ന് വാർഡിലേക്ക് മാറ്റുമെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു. 48 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്നലെ ഉച്ചയോടെയാണ് ബാബുവിനെ ആശുപത്രിയിലെത്തിച്ചത്.

Related Tags :
Similar Posts