Kerala
Kerala
മലമ്പുഴ ഡാം തുറന്നു; ജാഗ്രത
|31 Aug 2022 4:10 AM GMT
ഈ വർഷം മൂന്നാം തവണയാണ് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നത്
പാലക്കാട്: മലമ്പുഴ ഡാം തുറന്നു. നാലു ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി. ജലനിരപ്പ് ക്രമീകരിക്കാൻ ആണ് വെള്ളം ഒഴുക്കുന്നത്. ഈ വർഷം മൂന്നാം തവണയാണ് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നത്. ഡാമിലേക്ക് നീരോഴുക്ക് കൂടിയത് കൂടി പരിഗണിച്ചാണ് വെള്ളം തുറന്നുവിടുന്നത്.കൽപ്പാത്തിപ്പുഴ, മുക്കൈപ്പുഴപുഴ, ഭാരതപ്പുഴ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണം എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.