Kerala
ക്യാമ്പ് ഓഫീസിലെ മരംമുറി: മലപ്പുറം മുൻ എസ്.പി സുജിത് ദാസിനെതിരെ വിജിലൻസ് അന്വേഷണം
Kerala

ക്യാമ്പ് ഓഫീസിലെ മരംമുറി: മലപ്പുറം മുൻ എസ്.പി സുജിത് ദാസിനെതിരെ വിജിലൻസ് അന്വേഷണം

Web Desk
|
19 Sep 2024 5:52 AM GMT

പ്രാഥമിക അന്വേഷണമാണ് നടക്കുക

തിരുവനന്തപുരം: മലപ്പുറം എസ് പി ക്യാമ്പ് ഓഫീസ് പരിസരത്തെ മരം മുറിച്ചെന്ന പരാതിയിൽ എസ്. പി സുജിത് ദാസിനെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതിയിലാണ് നടപടി. തിരുവനന്തപുരം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ആണ് കേസ് അന്വേഷിക്കുക. അന്വേഷണത്തിലെ വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കേസെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുക. നിലവിൽ കേസെടുക്കാതെയാണ് പ്രാഥമിക അന്വേഷണം.

മലപ്പുറം എസ്.പി ആയിരിക്കെ ക്യാമ്പ് ഓഫീസ് പരിസരത്തെ മരങ്ങൾ സുജിത് ദാസും എഡിജിപി എം.ആർ അജിത്കുമാറും ചേര്‍ന്ന് മുറിച്ചുവെന്നായിരുന്നു പരാതി. അതേസമയം സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവിയായ അജിത്കുമാറിനെതിരെ ഇതുവരെ സംസ്ഥാന സർക്കാർ യാതൊരു നടപടിയും എടുത്തിട്ടില്ല.

Similar Posts