Kerala
ദേശീയപാതയ്ക്കായി ഭൂമി വിട്ടുനല്‍കി; 314 ഖബറുകള്‍ മാറ്റിസ്ഥാപിച്ച് മഹല്ല് കമ്മിറ്റി
Kerala

ദേശീയപാതയ്ക്കായി ഭൂമി വിട്ടുനല്‍കി; 314 ഖബറുകള്‍ മാറ്റിസ്ഥാപിച്ച് മഹല്ല് കമ്മിറ്റി

Web Desk
|
1 Sep 2022 10:17 AM GMT

പാലപ്പെട്ടി ബദര്‍പള്ളി ഖബര്‍സ്ഥാന്റെ അര ഏക്കറോളം സ്ഥലമാണ് വിട്ടുനല്‍കിയത്

മലപ്പുറം: ദേശീയപാതാ നിര്‍മ്മാണത്തിനായി മലപ്പുറം വെളിയങ്കോട്ട് 314 ഖബറുകള്‍ മാറ്റിസ്ഥാപിച്ചു. പാലപ്പെട്ടി ബദർ ജുമാ മസ്ജിദ് ഖബർസ്ഥാനിലെ മൃതദേഹങ്ങളാണ് മറ്റൊരിടത്തേക്ക് മാറ്റിയത് .

ദേശീയപാതക്കായി പാലപ്പെട്ടി ബദര്‍പള്ളി ഖബര്‍സ്ഥാന്റെ അര ഏക്കറോളം ഭൂമി വിട്ടുനല്‍കിയിരുന്നു. ഈ ഭാഗത്തുണ്ടായിരുന്ന ഖബറുകളാണ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയത്. പതിനഞ്ച് വര്‍ഷം മുതല്‍ 50 വര്‍ഷത്തിലേറെ പഴക്കമുള്ള ഖബറുകളാണ് പൊളിച്ചത്.

പാലപ്പെട്ടി ബദര്‍പള്ളി മഹല്ല് കമ്മറ്റിയുടെയും ദാറുല്‍ ആഖിറ മയ്യിത്ത് പരിപാലന കമ്മറ്റിയുടെയും നേതൃത്വത്തിലാണ് ഖബര്‍സ്ഥാന്‍ മാറ്റി സ്ഥാപിച്ചത്.

മറ്റൊരു ഭാഗത്ത് പുതിയ ഖബറുകള്‍ കുഴിച്ച് മൃതദേഹ അവശിഷ്ടങ്ങൾ അടക്കം ‍ചെയ്തു. ദേശീയപാതക്ക് സ്ഥലം വിട്ടുനല്‍കേണ്ടി വരുമെന്ന ചര്‍ച്ചകള്‍ തുടങ്ങിയതോടെ കഴിഞ്ഞ 15 വര്‍ഷമായി മറ്റൊരു ഭാഗത്താണ് ഖബറുകള്‍ കുഴിച്ച് മൃതദേഹം സംസ്‌കരിക്കുന്നത്.

Similar Posts