Kerala
മലപ്പുറത്തെ ആരാധനാലയങ്ങളിലെ  നിയന്ത്രണ ഉത്തരവ്; പ്രതികരണവുമായി കലക്ടര്‍
Kerala

മലപ്പുറത്തെ ആരാധനാലയങ്ങളിലെ നിയന്ത്രണ ഉത്തരവ്; പ്രതികരണവുമായി കലക്ടര്‍

Web Desk
|
23 April 2021 1:48 PM GMT

മതനേതാക്കളുമായി മുന്‍പ് നടന്ന യോഗത്തിലും, പിന്നീട് ഫോണിലൂടെയും ജനപ്രതിനിധികളുമായി ഓണ്‍ലൈന്‍ മീറ്റിംഗിലൂടെയും സംസാരിച്ചതിന് ശേഷം മലപ്പുറത്തെ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് കലക്‍ടര്‍ പറഞ്ഞു

മലപ്പുറത്തെ ആരാധനാലയങ്ങളിലെ നിയന്ത്രണ ഉത്തരവില്‍ അന്തിമ തീരുമാനം തിങ്കളാഴ്ച എന്ന് കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍. മതനേതാക്കളുമായി മുന്‍പ് നടന്ന യോഗത്തിലും, പിന്നീട് ഫോണിലൂടെയും ജനപ്രതിനിധികളുമായി ഓണ്‍ലൈന്‍ മീറ്റിംഗിലൂടെയും സംസാരിച്ചതിന് ശേഷം മലപ്പുറത്തെ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് കലക്‍ടര്‍ പറഞ്ഞു. നേരത്തെ മലപ്പുറം ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ അഞ്ച് പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്നതിന് കലക്ടര്‍ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനെതിരെ മുസ്‍ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

മലപ്പുറം കലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ വാര്‍ത്തക്കുറിപ്പ്

ജില്ലയിലെ ആരാധനാലയങ്ങളില്‍ ചടങ്ങുകളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുതെന്ന് ഉത്തരവ് ഇറക്കിയിരുന്നു. മതനേതാക്കളുമായി മുന്‍പ് നടന്ന യോഗത്തിലും, പിന്നീട് ഫോണിലൂടെയും ജനപ്രതിനിധികളുമായി ഓണ്‍ലൈന്‍ മീറ്റിംഗിലൂടെയും സംസാരിച്ചതിന് ശേഷം മലപ്പുറത്തെ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ആയത് പുനഃപരിശോധിക്കണമെന്ന് വിവിധ മതനേതാക്കള്‍ ആവശ്യപ്പെട്ടിരുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാനതലത്തില്‍ തിങ്കളാഴ്ച നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമെടുക്കേണ്ടതാണെന്ന് ബഹു.മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ആയതിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതാണെന്ന് ഇതിനാല്‍ അറിയിക്കുന്നു.





Similar Posts