മലപ്പുറത്ത് വൻ കുഴൽപണ വേട്ട; പിടിച്ചെടുത്തത് 4 കോടിയിലേറെ രൂപ
|വാഹനത്തിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. സംഭവത്തിൽ വേങ്ങര സ്വദേശി ഹംസ, കൊളത്തൂർ സ്വദേശി സഹദ് എന്നിവർ പിടിയിലായി.
മലപ്പുറത്ത് വീണ്ടും കുഴൽപ്പണ വേട്ട. വളാഞ്ചേരിയിൽ നിന്ന് പിടികൂടിയത് 4.4 കോടി രൂപയുടെ കുഴൽപ്പണം. സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയില്ലായി. രാവിലെ നടന്ന പൊലീസ് പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്. ഒരാഴ്ചക്കിടെ ജില്ലയിൽ ഏഴ് കോടിയിലേറെ രൂപയുടെ കുഴൽപ്പണമാണ് പിടിച്ചെടുത്തത്.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഹനത്തിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. സംഭവത്തിൽ വേങ്ങര സ്വദേശി ഹംസ, കൊളത്തൂർ സ്വദേശി സഹദ് എന്നിവർ പിടിയിലായി.
വളാഞ്ചേരി, കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെല്ലാം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഹവാലപ്പണം വിതരണം ചെയ്യാൻ പ്രത്യേക ഏജന്റുമാരുമുണ്ട്. തുടർച്ചയായി ഹവാലപ്പണം പിടിച്ചെടുക്കുന്നുണ്ടെങ്കിലും നിരവധി ഏജന്റുമാർ ഈ രംഗത്ത് പ്രവർത്തിക്കുന്നതായാണ് വിവരം .ഹവാലാ ഇടപാടുകൾ സജീവമാകുന്ന സാഹചര്യത്തിൽ പരിശോധനകൾ ശക്തമാക്കുകയാണ് പൊലീസ്.