Kerala
Malappuram plus one seat crisis
Kerala

ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷവും മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ലഭിക്കാതെ 10,520 വിദ്യാർഥികൾ

Web Desk
|
13 July 2023 7:19 AM GMT

3184 മാനേജ്‌മെന്റ് ക്വാട്ടയിലെ സീറ്റും മെറിറ്റിൽ നാല് സീറ്റും മാത്രമാണ് ഇനി ബാക്കിയുള്ളത്.

മലപ്പുറം: ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷം 10,520 കുട്ടികൾക്ക് മലപ്പുറത്ത് പ്ലസ് വൺ പ്രവേശനം കിട്ടിയില്ല. സപ്ലിമെന്ററി അലോട്ട്‌മെന്റിനായി മലപ്പുറം ജില്ലയിൽ 19,710 വിദ്യാർഥികളാണ് അപേക്ഷിച്ചിരുന്നത്. ഇതിൽ 6005 വിദ്യാർഥികൾക്കാണ് പ്രവേശനം ലഭിച്ചത്. ബാക്കി 10,520 കുട്ടികൾ ഇപ്പോഴും പുറത്താണ്.

3184 മാനേജ്‌മെന്റ് ക്വാട്ടയിലെ സീറ്റും മെറിറ്റിൽ നാല് സീറ്റും മാത്രമാണ് ഇനി ബാക്കിയുള്ളത്. അതിലെ അഡ്മിഷൻ പൂർത്തിയായാലും നിരവധി വിദ്യാർഥികൾ സീറ്റ് ലഭിക്കില്ല. നിരവധി വിദ്യാർഥികൾ അൺഎയ്ഡഡ് സ്‌കൂളിൽ പ്രവേശിച്ചതിന് ശേഷമുള്ള കണക്കാണിത്. മലബാറിലെ മറ്റു ജില്ലകളിലും സമാനമായ സ്ഥിതി തന്നെയാണുള്ളത്.

Similar Posts