Kerala
malappuram two death report jaundice
Kerala

മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറത്ത് രണ്ടുമരണം

Web Desk
|
12 May 2024 7:14 AM GMT

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേയാണ് പതിനാലുകാരൻ മരിച്ചത്

മലപ്പുറം: മലപ്പുറത്ത് മഞ്ഞപിത്തം ബാധിച്ചുള്ള മരണം രണ്ടായി. കാളികാവിൽ മഞ്ഞപ്പിത്തം ബാധിച്ച് 14 കാരൻ മരിച്ചു. തണ്ടുപാറക്കൽ ജിഗിൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. ജിഗിൻ്റെ പിതാവും സഹോദരനും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീർ രാവിലെ മരിച്ചിരുന്നു.

Similar Posts