'തെലങ്കാന നല്ല സ്ഥലമാണെങ്കിൽ സിനിമകൾ അവിടെ ചിത്രീകരിക്കട്ടെ'; പരാതികളില്‍ ചര്‍ച്ചയാകാമെന്ന് മന്ത്രി
|ആളുകളെ മരണത്തിൽ നിന്ന് രക്ഷപെടുത്തുകയാണ് സർക്കാർ ലക്ഷ്യമെന്നും സജി ചെറിയാന്‍ പറഞ്ഞു.
വ്യാപാരികളോടും, സിനിമക്കാരോടും സർക്കാറിന് പ്രത്യേകിച്ച് വിരോധമില്ലെന്ന് സാംസ്കാരികവകുപ്പു മന്ത്രി സജി ചെറിയാൻ. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട പരാതികൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്നും തെലങ്കാന നല്ല സ്ഥലമാണെങ്കിൽ സിനിമകൾ അവിടെ ചിത്രീകരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ എല്ലാ മേഖലയും പ്രതിസന്ധിയിലാണ്. ആളുകളെ മരണത്തിൽ നിന്ന് രക്ഷപെടുത്തുകയാണ് സർക്കാർ ലക്ഷ്യം. ടി.പി.ആർ കുറയുന്നതനുസരിച്ചാകും ഇളവുകള്‍ സംബന്ധിച്ച തീരുമാനമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ ചിത്രീകരണം അനുവദിക്കാത്ത സാഹചര്യത്തിൽ സിനിമ ഷൂട്ടിംഗുകള്‍ തെലങ്കാനയിലേക്കും, തമിഴ്‌നാട്ടിലേക്കും മാറ്റിയിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമുൾപ്പടെയാണ് ഷൂട്ടിംഗ് മാറ്റിയത്. കേരളത്തിൽ ഷൂട്ടിംഗ് അനുവദിക്കണമെന്ന് ഫെഫ്‌ക ഇന്നലെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് സർക്കാർ നിലപാട് വ്യക്തമാക്കി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.