പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു
|വിടവാങ്ങിയത് രാജാവിന്‍റെ മകൻ , ന്യൂ ഡൽഹി, കോട്ടയം കുഞ്ഞച്ചൻ, മനു അങ്കിൾ തുടങ്ങിയ ഹിറ്റുകളുടെ സൃഷ്ടാവ്
പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് (63) അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1985ൽ ജേസി സംവിധാനം ചെയ്ത 'ഈറൻ സന്ധ്യയ്ക്ക്' എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ചലച്ചിത്രരംഗത്തെ പ്രവേശനം. മനു അങ്കിൾ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്‍റെയും മകനായി ജനിച്ചു. ഏറ്റുമാനൂർ ഗവൺമെന്‍റ് ഹൈസ്‌കൂളിൽനിന്ന് സ്‌കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളജിൽ നിന്നും ബിരുദവും നേടി.പിന്നീട് ഫാർമസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി. 45ലേറെ സിനിമകള്‍ അദ്ദേഹത്തിന്‍റേതായുണ്ട്. സിനിമയില്‍ വീണ്ടും സജീവമാകാനിരിക്കെയാണ് അന്ത്യം. അദ്ദേേഹം ഒരുക്കിയ 'മനു അങ്കിള്‍' 1988ല്‍ ദേശീയപുരസ്കാരം നേടി.
പ്രധാന തിരക്കഥകൾ: നിറക്കൂട്ട് (1985), രാജാവിന്റെ മകൻ (1986), ന്യൂ ഡൽഹി (1987), കോട്ടയം കുഞ്ഞച്ചൻ (1990). മനു അങ്കിൾ, അഥർവം, തുടർക്കഥ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു.