Kerala
new vc appoint,Malayalam University,Kerala government
Kerala

മലയാളം സർവകലാശാല വി.സി നിയമനത്തിന് സെർച്ച് കമ്മിറ്റി; ഗവർണർ അംഗീകരിക്കാത്ത നിയമഭേദഗതി മുൻനിർത്തി സർക്കാർ നീക്കം

Web Desk
|
20 Jan 2023 3:28 PM GMT

നിലവിലെ ചട്ടപ്രകാരം സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത് ചാൻസലറാണ്

തിരുവനന്തപുരം: മലയാളം സർവകലാശാല വി.സി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിക്കാനൊരുങ്ങി സർക്കാർ. ഗവർണർ അംഗീകരിക്കാത്ത നിയമഭേദഗതി മുൻനിർത്തി സർക്കാർ അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കാനാണ് നീക്കം. ഗവർണറുടെ പ്രതിനിധിയുടെ പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് രാജ്ഭവന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി കത്തെഴുതി. നിലവിലെ ചട്ടപ്രകാരം സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത് ചാൻസലറാണ്.

ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലിൽ ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചിരുന്നു. ബിൽ രാഷ്ട്രപതിക്ക് അയക്കുന്നതിലെ സാധ്യതകൾ പരിശോധിച്ചുവരികയാണെന്നും രാഷ്ട്രപതിക്ക് അയക്കുന്നതിൽ തീരുമാനം എടുത്തില്ലെന്നും ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ചാൻസലർ ബിൽ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസ്സാക്കിയ 16 ബില്ലുകളിലും ഗവർണർ ഒപ്പിട്ടിരുന്നു. കഴിഞ്ഞ ഡിസംബർ 13 ന് നിയമസഭ പാസാക്കിയ ബിൽ 22നാണ് സർക്കാർ ഗവർണർക്ക് അയച്ചത്. ഒൻപത് ദിവസത്തിന് ശേഷം ബിൽ സർക്കാർ രാജ്ഭവന് കൈമാറുകയായിരുന്നു. എന്നാൽ ഗവർണർ അന്നേരം സംസ്ഥാനത്തുണ്ടായിരുന്നില്ല. ബിൽ കണ്ടിട്ടില്ലെന്നും അതു സംബന്ധിച്ച കാര്യങ്ങൾ രാഷ്ട്രപതിയെ അറിയിക്കുമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.

Similar Posts