Kerala
സ്റ്റുഡൻറ് വിസ തട്ടിപ്പിൽ മലയാളി ഡൽഹിയിൽ അറസ്റ്റിൽ
Kerala

സ്റ്റുഡൻറ് വിസ തട്ടിപ്പിൽ മലയാളി ഡൽഹിയിൽ അറസ്റ്റിൽ

Web Desk
|
15 Oct 2022 6:08 AM GMT

റോജർ എന്നറിയപ്പെടുന്ന എലിസ തങ്കരാജാണ് അറസ്റ്റിലായത്

തിരുവനന്തപുരം: സ്റ്റുഡൻറ് വിസ തട്ടിപ്പിൽ മലയാളി ഡൽഹിയിൽ അറസ്റ്റിൽ. നെയ്യാറ്റിൻകര സ്വദേശി റോജർ എന്നറിയപ്പെടുന്ന എലിസ തങ്കരാജ് അറസ്റ്റിലായത് . ഡൽഹിയിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.പേരൂർക്കട പൊലീസാണ് അറസ്റ്റ് ചെയ്തത്.

ആൽഫാ മേരി വർഗീസ്എ ന്ന സ്ഥാപനത്തിന്റെ പേരിൽ കോടിക്കണക്കിന് രൂപ തട്ടിച്ചെന്നാണ് കേസ്. യൂറോപ്പിലേക്ക് വിസ വാഗ്ദാനം ചെയ്താണ് രണ്ടുകോടിയിലധികം രൂപ തട്ടിയെടുത്തത്. പലയിടങ്ങളിൽ നിന്നായി മുമ്പും തട്ടിപ്പ് നടത്തിയിരുന്നു.

തട്ടിപ്പ് നടത്തി ഒളിവിൽ പോയ ഇയാൾക്കെതിരെ ഏറെ നാളായി തെരച്ചിൽ നടത്തുകയായിരുന്നു. ഇന്ന് ഡൽഹിയിൽ നിന്ന് പിടികൂടുമ്പോൾ ഭാര്യയും കുട്ടികളും ഒപ്പമുണ്ടായിരുന്നു. ഭാര്യയുടെ പേരിലും സമാനമായ വിസ ഏജൻസി പ്രവർത്തിക്കുന്നുണ്ട്. ഇതിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്.

Similar Posts