Kerala
mallikarjun kharge

മല്ലികാർജുൻ ഖാർഗെ

Kerala

മല്ലികാർജുൻ ഖാർഗെ ഇന്ന് കേരളത്തില്‍

Web Desk
|
30 March 2023 1:07 AM GMT

വൈക്കം സത്യഗ്രഹ സമരത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം എത്തുന്നത്

തിരുവനന്തപുരം: അഖിലേന്ത്യാ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് കേരളത്തിലെത്തും. വൈക്കം സത്യഗ്രഹ സമരത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം എത്തുന്നത്. അധ്യക്ഷ പദവിയിൽ എത്തിയതിന് ശേഷം ഇതാദ്യമായാണ് മല്ലികാർജുൻ ഖാർഗെ കേരളത്തിലെത്തുന്നത്. രാവിലെ 11.40ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഖാർഗെയ്ക്കൊപ്പം കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവരും ഒപ്പമുണ്ടാകും.

ഉച്ചയ്ക്ക് 2.40ന് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റർ മാർഗം മല്ലികാർജുൻ ഖാർഗെ വൈക്കത്തേക്ക് പോകും. 3.30ന് വൈക്കത്ത് നടക്കുന്ന ശതാബ്ദി സമ്മേളനത്തിൽ പങ്കെടുത്ത ശേഷം 5.45ന് ഹെലികോപ്റ്ററിൽ കൊച്ചി വിമാനത്താവളത്തിലെത്തും. എട്ടു മണിക്ക് കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടും.

Similar Posts