Kerala
ഹേമ കമ്മിറ്റി റിപ്പോർട്ട്; മമ്മൂട്ടിയും മോഹൻലാലും പുലർത്തിയത് ക്രിമിനൽ മൗനം: ദീദി ദാമോദരൻ
Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട്; 'മമ്മൂട്ടിയും മോഹൻലാലും പുലർത്തിയത് ക്രിമിനൽ മൗനം': ദീദി ദാമോദരൻ

Web Desk
|
4 Sep 2024 10:55 AM GMT

'റിമ കല്ലിങ്കലിനെതിരായ ആരോപണം സ്ത്രീശബ്ദം ഇല്ലാതാക്കാൻ'

കോഴിക്കോട്: ഹേമകമ്മിറ്റി റിപ്പോർട്ടിൽ മമ്മൂട്ടിയും മോഹൻലാലും പുലർത്തിയത് ക്രിമിനൽ മൗനമെന്ന് ഡബ്ല്യുസിസി സ്ഥാപക അംഗം ദീദി ദാമോദരൻ. സിനിമയിൽ സ്ത്രീയുടെ അവസ്ഥ മാറ്റിയെടുക്കാൻ അവർ ഇടപെടേണ്ടതായിരുന്നു. സിനിമാ നിർമാണത്തിന്റെ 90 ശതമാനം ഇവരുടെ പ്രതിഫലമാണ്. അത്രയ്ക്ക് സ്വാധീനമുള്ളവർ അത് ഉപയോഗിച്ചില്ലെന്നും, ഇപ്പോഴും അവർ ഇടപെടൽ നടത്തുന്നില്ലെന്നും ദീദി ദാമോദരൻ മീഡിയ വൺ 'എഡിറ്റോറിയലി'ൽ പറഞ്ഞു.

റിമ കല്ലിങ്കലിനെതിരായ ആരോപണം സ്ത്രീശബ്ദം ഇല്ലാതാക്കാനാണെന്ന് ദീദി ദാമോദരൻ പറഞ്ഞു. റിമ തന്നെ നേരിട്ട് വന്ന് ആരോപണത്തെ പ്രതിരോധിക്കുന്നുണ്ട്. ഡബ്ല്യുസിസി അംഗങ്ങൾ ഇനിയും ഇത്തരം ഭീഷണി പ്രതീക്ഷിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

സിനിമാ ലൊക്കേഷനുകളിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഭക്ഷണം പോലും കിട്ടാത്ത സ്ഥിതി ഇപ്പോഴുമുണ്ട്. ഒറ്റനിമിഷം കൊണ്ട് അവസാനിപ്പിക്കാവുന്ന കാര്യങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷവും ഒരുമുന്നേറ്റവും ഇല്ലെന്നും ദീദി ദാമോദരൻ പറഞ്ഞു.

Similar Posts