'അങ്ങേയറ്റം ദുഃഖം'- താനൂർ ബോട്ടപകടത്തിൽ വേദന പങ്കുവെച്ച് മമ്മൂട്ടിയും മോഹൻലാലും
|ചികിത്സയിൽ ഇരിക്കുന്നവർ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് മടങ്ങി എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും കുറിപ്പിലൂടെ പങ്കുവച്ചു
താനൂർ ബോട്ടപകടത്തിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും. ദുരന്തം വളരെയധികം വേദനയുണ്ടാക്കുന്നു എന്നും, മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും ഇരുവരും ഫേസ്ബുക്കിൽ കുറിച്ചു.
മമ്മൂട്ടിയുടെ കുറിപ്പ്
മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി നിരവധി പേർ മരിച്ച സംഭവം അങ്ങേ അറ്റം ദുഃഖമുണ്ടക്കുന്നതാണ്. ദുരന്തത്തിൽ മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ചികിത്സയിൽ ഇരിക്കുന്നവർ എത്രയും പെട്ടെന്ന് ഭേദമായി ജീവിതത്തിലേക്ക് മടങ്ങി എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
മോഹൻലാലിന്റെ കുറിപ്പ്
വളരെയധികം വേദനയുണ്ടാക്കുന്ന ദുരന്തമാണ് താനൂരിൽ സംഭവിച്ചത്. ഇരുപതിലധികം വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. ഹോസ്പിറ്റലിൽ ആയവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
കൂടാതെ നടൻമാരായ പ്രിഥ്വിരാജ്, ഉണ്ണി മുകുന്ദൻ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.
ഇന്നല വൈകീട്ട് ഏഴ് മണിയോടെയാണ് താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞത്. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും താനൂരിലെത്തി മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. ദുരന്തത്തിന്റെ യഥാർഥ കാരണത്തെക്കുറിച്ചുള്ള ആഴത്തിൽ അന്വേഷിക്കണമെന്നാണ് കക്ഷിരാഷ്ട്രീയ ഭേദമന്യെ ഉയർന്ന ആവശ്യം.