Kerala
വളർച്ചയിലും തളർച്ചയിലും എന്‍റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല-ഡെന്നിസ് ജോസഫിനെ അനുസ്മരിച്ച് മമ്മൂട്ടി
Kerala

വളർച്ചയിലും തളർച്ചയിലും എന്‍റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല-ഡെന്നിസ് ജോസഫിനെ അനുസ്മരിച്ച് മമ്മൂട്ടി

Web Desk
|
10 May 2021 4:43 PM GMT

ഡെന്നിസ് ജോസഫിന്‍റെ അകാല വിയോഗം തന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നതെന്നും മമ്മൂട്ടി

അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിനെ അനുസ്മരിച്ച് മമ്മൂട്ടി. ഡെന്നിസ് ജോസഫിന്‍റെ അകാല വിയോഗം തന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നതെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദരതുല്യനായ സുഹൃത്തിനെയാണ് നഷ്ടമായതെന്നും മമ്മൂട്ടി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓർമിക്കപ്പെടും. നിത്യശാന്തി നേരുന്നു

ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര...

Posted by Mammootty on Monday, 10 May 2021


ഹൃദയാഘാതത്തെ തുടർന്നായിരുന്നു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഡെന്നിസ് ജോസഫിന്റെ അന്ത്യം. 1985ൽ ജേസി സംവിധാനം ചെയ്ത 'ഈറൻ സന്ധ്യയ്ക്ക്' എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ചലച്ചിത്രരംഗത്തെ പ്രവേശനം. മനു അങ്കിൾ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂർ ഗവൺമെൻറ് ഹൈസ്‌കൂളിൽനിന്ന് സ്‌കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളജിൽ നിന്നും ബിരുദവും നേടി.പിന്നീട് ഫാർമസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി. 45ലേറെ സിനിമകൾ അദ്ദേഹത്തിൻറേതായുണ്ട്. സിനിമയിൽ വീണ്ടും സജീവമാകാനിരിക്കെയാണ് അന്ത്യം. അേേദ്ദഹം ഒരുക്കിയ 'മനു അങ്കിൾ' 1988ൽ ദേശീയപുരസ്‌കാരം നേടി.

പ്രധാന തിരക്കഥകൾ: നിറക്കൂട്ട് (1985), രാജാവിന്റെ മകൻ (1986), ന്യൂ ഡൽഹി (1987), കോട്ടയം കുഞ്ഞച്ചൻ (1990). മനു അങ്കിൾ, അഥർവം, തുടർക്കഥ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു.

Similar Posts