Kerala
പൊലീസ് കസ്റ്റഡിയിലുള്ള സഹോദരന്മാരെ വിട്ടയക്കണം; തോപ്പുംപടി പാലത്തിൽ കയറി ഭീഷണിമുഴക്കിയ യുവാവിനെ താഴെയിറക്കി
Kerala

'പൊലീസ് കസ്റ്റഡിയിലുള്ള സഹോദരന്മാരെ വിട്ടയക്കണം'; തോപ്പുംപടി പാലത്തിൽ കയറി ഭീഷണിമുഴക്കിയ യുവാവിനെ താഴെയിറക്കി

Web Desk
|
3 Nov 2022 5:15 AM GMT

മഹാരാജാസ് കോളജിൽ നടന്ന വിദ്യാർഥി സംഘർഷത്തിലാണ് ഇയാളുടെ സഹോദരന്മാരെ കസ്റ്റഡിയിലെടുത്തത്

കൊച്ചി: പൊലീസ് കസ്റ്റഡിയിലുള്ള സഹോദരങ്ങളെ വിട്ടയക്കണമെന്നവശ്യപ്പെട്ട് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ രക്ഷപ്പെടുത്തി.തോപ്പുംപടി പാലത്തിൽ കയറിയായിരുന്നു യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

ഫോർട്ട് കൊച്ചി സ്വദേശി കമാലിനെ പൊലീസെത്തി അനുനയിപ്പിച്ചാണ് താഴെയിറക്കിയത്. കഴിഞ്ഞദിവസം മഹാരാജാസ് കോളജിൽ നടന്ന വിദ്യാർഥി സംഘർഷത്തിൽ കമാലിന്റെ സഹോദരന്‍ മാലിക്, ഫായിസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ കാണാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ആത്മഹത്യാഭീഷണി മുഴക്കിയത്. സഹോദരങ്ങള്‍ക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും പൊലീസ് അന്യായമായി കസ്റ്റഡിയിലെത്തെന്നും ഇയാള്‍ ആരോപിച്ചു.

ഇതോടെ പാലത്തിൽ ഒന്നരമണിക്കൂറോളം വാഹന ഗതാഗതം തടസപ്പെട്ടു. തുടർന്ന് പൊലീസെത്തി അനുനയിപ്പിച്ചാണ് ഇയാളെ താഴെയിറക്കിയത്. സഹോദരങ്ങളെ കാണിക്കാമെന്നും സംസാരിക്കാമെന്നും പറഞ്ഞതിനെ തുടര്‍ന്നാണ് ഇയാള്‍ താഴെയിറങ്ങിയത്. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. മഹാരാജാസ് സംഘര്‍ഷത്തില്‍ നാലുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.


Similar Posts