Kerala
വൈക്കത്ത് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
Kerala

വൈക്കത്ത് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

Web Desk
|
10 Aug 2022 1:58 PM GMT

കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതക ശ്രമത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കോട്ടയം: വൈക്കം തോട്ടകത്ത് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. തലയാഴം തോട്ടകം കമ്മ്യൂണിറ്റി ഹാളിന് സമീപം പുത്തൻവീട്ടിൽ ദാമോദരനാണ് ഭാര്യ സുശീലയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഗുരുതരമായി പരിക്കേറ്റ സുശീലയെ കോട്ടയം മെഡിക്കൽ കോളേജ് ആശു പത്രിയിൽ പ്രവേശിപ്പിച്ചു.

ദാമോദരനെ വീടിനു സമീപം തോട്ടരികിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം വൈക്കം താലുക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതക ശ്രമത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Related Tags :
Similar Posts