ഇടുക്കി പന്നിയാർ പുഴയിൽ ഒഴുക്കിൽപെട്ട് ഒരാൾ മരിച്ചു
|ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
ഇന്നലെയുണ്ടായ കനത്ത മഴയില്‍ ഇടുക്കി പൂപാറ പന്നിയാർ പുഴയിൽ ഒഴുക്കിൽപെട്ട് ഒരാൾ മരിച്ചു . എസ്റ്റേറ്റ് പൂപാറ സ്വദേശി ഓലപുരക്കൽ മോഹനൻ ആണ് മരിച്ചത്. ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും.
ആനയിറങ്കല്‍ ഡാമില്‍ നിന്നും വെള്ളം ഒഴുകിവരുന്ന പുഴയായിരുന്നു. പുഴയില്‍ കാല് കഴുകാനോ കുളിക്കാനോ ഇറങ്ങിയതിനിടയിലാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മഴക്കെടുതിയുടെ സാഹചര്യത്തില്‍ സംഭവിച്ചൊരു മരണമല്ല. ഇദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്ന് കിടക്കുന്ന പുഴയാണിത്. ഇന്നലെ വൈകുന്നേരം സംഭവമുണ്ടാവുകയും രാത്രി തന്നെ മൃതദേഹം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജലനിരപ്പ് 2396.96. പരമാവധി ജലനിരപ്പ് 2408 ആണ്. റെഡ് അലര്‍ട്ടാണ് ബാക്കിയുള്ളത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ ഡാം തുറക്കാനുള്ള നടപടികളുണ്ടാകും.