Kerala
Kerala
ഭാര്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ യുവാവ് മരിച്ചു
|1 Aug 2023 3:40 PM GMT
പാലക്കാട് പല്ലശ്ശന സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്
പാലക്കാട്: ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവ് മരിച്ചു. പാലക്കാട് പല്ലശ്ശന സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് മഞ്ഞപ്ര നാട്ടുകൽ ബസ്സ്റ്റോപ്പിൽ വച്ച് പ്രമോദ് സ്വന്തം ശരീരത്തിലും ഭാര്യയുടെ ശരീരത്തിലും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ആക്രമണത്തിൽ പ്രമോദിന് ഗുരുതരമായി പൊള്ളലേറ്റു. ഭാര്യ കാർത്തിക പരിക്കുകളോടെ രക്ഷപെട്ടു. കുടുംബവഴക്കിനെ തുടർന്ന് ഏറെനാളുകളായി അകന്ന് കഴിയുകയായിരുന്നു ഇരുവരും.