Kerala
മാനന്തവാടിയിലിറങ്ങിയ കാട്ടാനയെ ഇന്ന് മയക്കുവെടിവെക്കില്ല; വെളിച്ചക്കുറവ് തടസമെന്ന് വനംവകുപ്പ്
Kerala

മാനന്തവാടിയിലിറങ്ങിയ കാട്ടാനയെ ഇന്ന് മയക്കുവെടിവെക്കില്ല; വെളിച്ചക്കുറവ് തടസമെന്ന് വനംവകുപ്പ്

Web Desk
|
10 Feb 2024 1:52 PM GMT

മല കയറിയ ആന വീണ്ടും ജനവാസമേഖലയിലാണുള്ളത്.

വയനാട്: മാനന്തവാടിയിലിറങ്ങിയ കാട്ടാനയെ ഇന്ന് മയക്കുവെടിവെക്കില്ല. വെളിച്ചക്കുറവ് തടസമെന്ന് വനംവകുപ്പ്. ദൗത്യത്തിനായി നാല് കുംകിയാനകൾ സ്ഥലത്തെത്തിയിട്ടുണ്ട്. മല കയറിയ ആന വീണ്ടും ജനവാസമേഖലയിലാണുള്ളത്.

നാട്ടുകാരുടെ വൻ പ്രതിഷേധത്തിന് പിറകെയാണ് ആനയെ മയക്കുവെടിവയക്കാനുള്ള ഉത്തരവിറക്കിയത്. ദൗത്യത്തിന് വിപുലമായ സംവിധാനമാണ് ഒരുക്കുന്നത്. കർണാടക വനംവകുപ്പും പങ്കാളികളാകും. പിടികൂടിയ ശേഷം ആനയെ മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റും. പിന്നീട് ഉൾവനത്തിൽ തുറന്നുവിടാനുമാണ് ആലോചന.

കർണാടകയിലെ ഹാസൻ ഫോറസ്റ്റ് ഡിവിഷനിലെ ബേലൂരിൽ സ്ഥിരമായി വിളകൾ നശിപ്പിക്കുകയും ജനവാസമേഖലകളിൽ ആക്രമണം നടത്തുകയും ചെയ്ത‌ ബേലൂർ മഗ്നെയെന്ന ആനയാണ് വയനാട്ടിൽ ഭീതി വിതച്ചത്.

2023 ഒക്ടോബർ 30ന് കർണാടക വനംവകുപ്പ് ആനയെ മയക്കുവെടിവച്ച് പിടികൂടിയിരുന്നു. റേഡിയോ കോളർ ഘടിപ്പിച്ച ശേഷം കേരള അതിർത്തിക്കുസമീപത്തുള്ള മൂലഹള്ളി വനമേഖലയിൽ തുറന്നുവിടുകയായിരുന്നു. റേഡിയോ കോളര്‍ ധരിപ്പിച്ചെങ്കിലും സിഗ്നല്‍ ട്രാക്ക് ചെയ്യുന്നതിലെ വീഴ്ചയാണ് ഒരാളുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്നാണ് ആരോപണം.

Similar Posts