Kerala
Kerala
മഞ്ചേരി മെഡിക്കൽ കോളജിലെ മേൽക്കൂര തകർന്നുവീണ് സ്ത്രീക്ക് പരിക്ക്
|7 April 2022 4:15 PM GMT
മേലാറ്റൂർ സ്വദേശി സക്കീനക്കാണ് (46) പരിക്കേറ്റത്. ഇവരുടെ തലയ്ക്ക് പിന്നിലാണ് മുറിവേറ്റത്.
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ മേൽക്കൂരയുടെ കോൺക്രീറ്റ് പാളി അടർന്നുവീണ് സ്ത്രീക്ക് പരിക്ക്. മേലാറ്റൂർ സ്വദേശി സക്കീനക്കാണ് (46) പരിക്കേറ്റത്. ഇവരുടെ തലയ്ക്ക് പിന്നിലാണ് മുറിവേറ്റത്. കുഞ്ഞിനെ ഡോക്ടറെ കാണിക്കാനെത്തിയപ്പോഴായിരുന്നു അപകടം. കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കുന്നിടത്താണ് കോൺക്രീറ്റ് പാളി അടർന്നു വീണത്.