Kerala
Kerala
തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്‍റെ ശബ്ദം പരിശോധിക്കാൻ കോടതി ഉത്തരവ്
|24 Sep 2021 3:23 AM GMT
എന്‍.ഡി.എ സ്ഥാനാർഥിയാകാൻ സി.കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് കോടതി ഉത്തരവ്.
സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻറെ ശബ്ദം പരിശോധിക്കാൻ കോടതി ഉത്തരവ്. ജെ.ആര്‍.പി നേതാവ് പ്രസീത അഴീക്കോടിൻറെ ശബ്ദം പരിശോധിക്കാനും സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇരുവരും ഒക്ടോബർ 11ന് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി ശബ്ദ സാമ്പിളുകൾ നൽകണം
എന്‍.ഡി.എ സ്ഥാനാർഥിയാകാൻ സി.കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് കോടതി ഉത്തരവ്. വയനാട് ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ്. കെ സുരേന്ദ്രൻ കേസിലെ ഒന്നാം പ്രതിയും പ്രസീത സാക്ഷിയുമാണ്.