സി.പി.എം ചരിത്ര പ്രദർശനത്തിൽ മന്നത്ത് പത്മനാഭൻ ഇല്ല; വിമർശനവുമായി എൻ.എസ്.എസ്
|മന്നമോ എൻ.എസ്.എസോ രാഷ്ട്രീയനേട്ടത്തിനുവേണ്ടിയുള്ള നിലപാടുകൾ ഒരിക്കലും സ്വീകരിച്ചിട്ടില്ല
സി.പി എം ചരിത്ര പ്രദർശനത്തിൽ മന്നത്ത് പത്മനാഭൻ ഇല്ലാത്തതിൽ വിമർശനവുമായി എൻ.എസ്.എസ്. രാഷ്ട്രീയപ്പാർട്ടികൾ മന്നത്തു പത്മനാഭന്റെ ചിത്രം സൗകര്യം പോലെ ഉയർത്തിപ്പിടിക്കുന്നു, മറ്റ് ചിലപ്പോൾ മാറ്റിവയ്ക്കുകയും ചെയ്യുന്നുവെന്ന് എൻ.എസ്. എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു.
അവരുടെ താല്ക്കാലിക രാഷ്ട്രീയനേട്ടത്തിനുവേണ്ടിയാണത്. സമുദായവും സമൂഹവും അത് തിരിച്ചറിയുന്നുണ്ട് എന്നു മനസ്സിലാക്കിയാൽ മതി എന്നും സുകുമാരൻ നായർ കുറ്റപ്പെടുത്തി.
മന്നമോ എൻ.എസ്.എസോ രാഷ്ട്രീയനേട്ടത്തിനുവേണ്ടിയുള്ള നിലപാടുകൾ ഒരിക്കലും സ്വീകരിച്ചിട്ടില്ല. വിമോചനസമരത്തിന് മന്നം നേതൃത്വം കൊടുത്തത് കമ്മ്യൂണിസ്റ്റ് ദുർഭരണത്തിന് എതിരെയും സാമൂഹ്യനീതിക്കുവേണ്ടിയും ആയിരുന്നു. അത് ലോകമാകെ അംഗീകരിക്കപ്പെട്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം സംസ്ഥാന സമ്മേളനം എരണാകുളം മറൈൻഡ്രൈവിലാണ് നടക്കുന്നത്. മുതിർന്ന സംസ്ഥാന കമ്മിറ്റിയംഗം ആനത്തലവട്ടം ആനന്തൻ പതാകയുയർത്തിയതോടുകൂടി സമ്മേളനത്തിന് തുടക്കമായി. പാർട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്തു.