Kerala
സംസ്ഥാനത്ത് കാലവർഷം ജൂൺ മൂന്നിനെത്തുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം
Kerala

സംസ്ഥാനത്ത് കാലവർഷം ജൂൺ മൂന്നിനെത്തുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം

Web Desk
|
30 May 2021 9:05 AM GMT

ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കാലവർഷം ജൂൺ മൂന്നിനെത്തുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ മുതൽ സംസ്ഥാനത്ത് കാലവർഷം സജീവമാകുമെന്നാണ് നേരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്. നാളെ തെക്കു-പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കും അതിന്‍റെ പ്രഭാവത്തിൽ മൂന്ന് മുതൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും. സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ക്രമീകരിക്കാൻ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ഇ

തിൽ മൂഴിയാൽ അണക്കെട്ടിൽ മാത്രമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒന്നാം തീയതി വരെ സംസ്ഥാനത്ത് മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷത്തെ മൺസൂണിൽ കേരളത്തിൽ പ്രളയസമാന സാഹചര്യം ഉടലെടുത്തിരുന്നു.

Related Tags :
Similar Posts