![Manu Thomas with reply to P Jayarajan Manu Thomas with reply to P Jayarajan](https://www.mediaoneonline.com/h-upload/2024/06/26/1431084-manu-fb.webp)
'താങ്കളുടെ ഇന്നത്തെ അവസ്ഥ ദയനീയം'; പി ജയരാജന് മറുപടിയുമായി മനു തോമസ്
![](/images/authorplaceholder.jpg?type=1&v=2)
'ഉന്നത പദവിയിൽ ഇരുന്ന് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ നേതാവാണ് പി.ജയരാജൻ'
കണ്ണൂർ: പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സിപിഎം പുറത്താക്കിയ മനു തോമസ്. ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് മനുവിന്റെ മറുപടി. ജയരാജന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണെന്ന് മനു തോമസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
'ഉന്നത പദവിയിൽ ഇരുന്ന് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ നേതാവാണ് പി.ജയരാജൻ. പാർട്ടിയിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ ജയരാജൻ ശ്രമിച്ചു. നാട്ടിലും വിദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കച്ചവടങ്ങൾ കെട്ടിപ്പൊക്കി. ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിയെ മാറ്റി.'- മനു പറഞ്ഞു.
മനു തോമസിനെതിരെ പരസ്യ വിമർശനവുമായി സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജൻ രംഗത്തുവന്നിരുന്നു. മാധ്യമങ്ങളുടെ സി.പി.എം വിരുദ്ധതയാണ് മനുവിന് പോരാളി പരിവേഷം നൽകുന്നത്. 15 മാസമായി ഒരു രാഷ്ട്രീയ പ്രവർത്തനവും മനു നടത്തിയിട്ടില്ല. വ്യാപാര സംരംഭങ്ങളിൽനിന്ന് ഒഴിവാകാൻ മനുവിനോട് പാർട്ടി ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്നും പി. ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.