Kerala
വാങ്ങാനെത്തുന്നവരുടെ മുമ്പിൽ വിലപേശിയാണ് വിൽക്കുന്നത്‌; കുവൈത്തിൽ കുടുങ്ങിക്കിടക്കുന്നത് നിരവധിപേർ
Kerala

'വാങ്ങാനെത്തുന്നവരുടെ മുമ്പിൽ വിലപേശിയാണ് വിൽക്കുന്നത്‌'; കുവൈത്തിൽ കുടുങ്ങിക്കിടക്കുന്നത് നിരവധിപേർ

Web Desk
|
22 Jun 2022 1:42 AM GMT

'ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവർ കൂട്ടത്തിലുണ്ടെങ്കിലും ചികിത്സപോലും നൽകുന്നില്ല'

മനുഷ്യക്കടത്തിൽ അകപ്പെട്ട നിരവധി മലയാളി യുവതികൾ കുവൈത്തിൽ കുടുങ്ങികിടക്കുന്നുണ്ടെന്ന് രക്ഷപെട്ട് നാട്ടിലെത്തിയവർ. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവർ കൂട്ടത്തിലുണ്ടെങ്കിലും ചികിത്സപോലും നൽകുന്നില്ല. വാങ്ങാനെത്തുന്നവരുടെ മുമ്പിൽ ഓരോരുത്തരേയും നിർത്തിയതിന് ശേഷം വിലപേശിയാണ് വിൽക്കുന്നതെന്നും ഇവർ പറയുന്നു. പൊലീസ് കേസെടുത്ത രണ്ട് പേർക്ക് പുറമേ ആനന്ദ്,ഷരീഫ് എന്നിവരും മനുഷ്യക്കടത്ത് സംഘത്തിലുണ്ടന്ന് രക്ഷപെട്ടെത്തിയവർ പറഞ്ഞു.

ഒരുപാട് അടിക്കുക, ചവിട്ടുക, തലയിലൂടെ വെള്ളം ഒഴിക്കുക, വെയിലത്ത് കൊണ്ടു പോയി നിർത്തുക തുടങ്ങി നിരവധി ഉപദ്രവങ്ങൾ നേരിട്ടു. മൂന്നര ലക്ഷം നൽകിയാൽ തിരികെ അയക്കാമെന്ന് മനുഷ്യക്കടത്ത് നടത്തുന്നവർ പറഞ്ഞു. അസുഖം കൂടി താൻ മരിച്ചു പോകുമെന്ന് കണ്ട് തുക കുറക്കുകയായിരുന്നു എന്നും 50000 രൂപ നൽകിയാണ് തന്നെ തിരിച്ചയച്ചതെന്നും നാട്ടിലെത്തിയവരിൽ ഒരു യുവതി പറഞ്ഞു. മാത്രമല്ല കേസ് കൊടുത്തതിന് ശേഷം ഒത്തു തീർപ്പിനുള്ള ശ്രമങ്ങൾ നടന്നതായും ഇവർ ആരോപിക്കുന്നു.


Similar Posts