Kerala
നിയമം ലംഘിച്ച് കല്യാണട്രിപ്പ്: കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ നടപടിയെടുക്കും
Kerala

നിയമം ലംഘിച്ച് കല്യാണട്രിപ്പ്: കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ നടപടിയെടുക്കും

Web Desk
|
7 Nov 2022 1:00 AM GMT

ബസ് താത്കാലികമായി സർവീസ് നടത്തില്ല

എറണാകുളം: കോതമംഗലത്ത് കെഎസ്ആർടിസി ബസ് നിയമ ലംഘനം നടത്തി കല്യാണ ഓട്ടം പോയതിൽ നടപടിയുമായി മോട്ടാർ വാഹന വകുപ്പ്. ഡ്രൈവറുടെ ലൈസൻസ് താത്ക്കാലികമായി സസ്‌പെൻഡ് ചെയ്‌തേക്കും. സംഭവത്തെക്കുറിച്ച് ഇന്ന് വിശദീകരണം നൽകാനാണ് ആർ.ടി.ഒ നിർദേശം നൽകിയിരിക്കുന്നത്.

പറക്കും തളിക സിനിമയെ അനുകരിച്ച് ബസ് അലങ്കരിച്ച് കല്യാണ ഓട്ടത്തിന് പോയതാണ് വിവാദമായത്. നെല്ലിക്കുഴിയിൽ നിന്നും അടിമാലിയിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസാണ് മരച്ചില്ലകളും വാഴക്കുലകളുമെല്ലാം ഉപയോഗിച്ച് അലങ്കരിച്ചത്. അർജന്റീനയുടെയും ബ്രസീലിന്റെയും കൊടികൾ വീശി ആഘോഷത്തിമിർപ്പിലായിരുന്നു ബസിന്റെ യാത്ര. ബസിന്റെ വീഡിയോ വൈറലായതോടെ നിരവധി പേർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

ഇതോടെ ബസ് ഹൈറേഞ്ച് എത്തും മുമ്പേ തിരികെ വിളിച്ചു. ഡ്രൈവർക്ക് നോട്ടീസും നൽകി. ഡ്രൈവർ ഇന്ന് ജോയിന്റ് ആർ ടി ഒ യ്ക്ക് മുമ്പിൽ ഹാജരായി വിശദീകരണം നൽകണം. കോതമംഗലം ഡിപ്പോയിലെത്തിച്ച ബസിന്റെ സർവീസ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

Similar Posts