Kerala
Maryakutty and Anna got welfare pension
Kerala

മറിയക്കുട്ടിക്കും അന്നക്കും ക്ഷേമപെൻഷൻ ലഭിച്ചു

Web Desk
|
21 Nov 2023 9:30 AM GMT

പെൻഷൻ മുടങ്ങിയതിനെ തുടർന്ന് മറിയക്കുട്ടിയും അന്നയും തെരുവിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ചിരുന്നു

കോട്ടയം: മറിയക്കുട്ടിക്കും അന്നക്കും ക്ഷേമ പെൻഷൻ ലഭിച്ചു. അടിമാലി സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ വീട്ടിലെത്തി ഒരു മാസത്തെ പെൻഷൻ കൈമാറി. പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഇരുവരും തെരുവിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ചിരുന്നു.

ഇരുവരുടെയും പ്രതിഷേധം വലിയ രീതിയിൽ പൊതുസമൂഹം ഏറ്റെടുത്തിരുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല, സുരേഷ് ഗോപി തുടങ്ങിയവർ മറിയക്കുട്ടിയെ സന്ദർശിക്കുകയും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ക്ഷേമ പെൻഷൻ നൽകിയത്. ജുലൈ മാസത്തെ പെൻഷനാണ് നൽകിയത്.

പെൻഷൻ ലഭിച്ചെങ്കിലും മറിയയുടെയും അന്നയുടെയും പ്രതിഷേധത്തിന് അയവ് വന്നിട്ടില്ല. ഇത്രയും കാലമായി പെൻഷൻ മുടങ്ങികിടക്കുകയാണ്. ഒരു മാസത്തെ പെൻഷൻ തുകയാണ് ലഭിച്ചത്. മുഴുവൻ പെൻഷൻ തുകയും ലഭിക്കണം. സാധാരണക്കാരായ നിരവധിയാളുകളുണ്ട്. ഇവർക്കെല്ലാവർക്കും വേണ്ടിയാണ് താൻ പ്രതിഷേധിച്ചത്. എല്ലാവർക്കും പെൻഷൻ ലഭ്യമാക്കണമെന്നും മറിയകുട്ടി പറഞ്ഞു.

Similar Posts