മാസപ്പടിക്കേസ്: മാത്യു കുഴൽനാടന്റെ റിവ്യൂ ഹരജി തള്ളണമെന്ന് സർക്കാർ ഹൈക്കോടതിയിൽ
|CMRLന് അനുകൂലമായ നിലപാട് ഒരു സാഹചര്യത്തിലും മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ലെന്ന് സര്ക്കാര്
തിരുവനന്തപുരം: മാസപ്പടിക്കേസിൽ മുഖ്യമന്ത്രിക്കെതിരായ മാത്യു കുഴൽനാടന്റ റിവ്യൂ ഹരജി തള്ളണമെന്ന് സർക്കാർ ഹൈക്കോടതിയിൽ. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി അടുത്തിടെ തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും മുഖ്യമന്ത്രി CMRL നെ വഴിവിട്ട് സഹായിച്ചിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം റിവിഷൻ ഹരജി പരിഗണിക്കുന്നത് ഹൈകോടതി മാറ്റി. ഹരജി ഈ മാസം 29 ന് വീണ്ടും പരിഗണിക്കും. CMRL കമ്പനിയെ മുഖ്യമന്ത്രി വഴിവിട്ട് സഹായിച്ചു എന്നതായിരുന്നു മാത്യു കുഴൽ നാടൻ നൽകിയ ഹരജിയിലെ പ്രധാന ആരോപണം. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഒരു സ്വകാര്യ കമ്പനിക്കുവേണ്ടിയും അനുകൂല നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ലെന്നുമാണ് സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്.
CMRLന് അനുകൂലമായ നിലപാട് ഒരു സാഹചര്യത്തിലും മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന ആരോപണം നിലനിൽക്കുന്നതല്ല. രണ്ട് സ്വകാര്യ കമ്പനികൾ തമ്മിലുള്ള കരാർ ഇടപാടാണ് സിഎംആർല്ലും എക്സാലോജിക്കും തമ്മിലുള്ളത്. ഇല്ലാത്ത സേവനത്തിന് പണം നൽകി എന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും സർക്കാർ വ്യക്തമാക്കി.