Kerala
Kerala
'പുഴയിൽ രാസമാലിന്യം കലർന്നു'; പെരിയാർ മത്സ്യക്കുരുതിയിൽ നിർണായക കണ്ടെത്തൽ
|23 May 2024 9:06 AM GMT
വ്യവസായവകുപ്പിനും മലിനീകരണ നിയന്ത്രബോർഡിനും ഇറിഗേഷൻ വകുപ്പിന്റെ റിപ്പോർട്ടിൽ വിമർശനമുണ്ട്.
കൊച്ചി: പെരിയാർ മത്സ്യക്കുരുതിയിൽ നിർണായക കണ്ടെത്തൽ. പുഴയിൽ രാസമാലിന്യം കലർന്നതാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ കാരണം. പാതാളം ഷട്ടറിന് മുമ്പുള്ള ഫാക്ടറിയിലെ രാസമാലിന്യമാണ് പുഴയിലെത്തിയത്. വ്യവസായവകുപ്പിനും മലിനീകരണ നിയന്ത്രബോർഡിനും ഇറിഗേഷൻ വകുപ്പിന്റെ റിപ്പോർട്ടിൽ വിമർശനമുണ്ട്.
മെയ് 20ന് വൈകിട്ട് 3.30നാണ് ഷട്ടറുകൾ തുറന്നത്. എന്നാൽ അന്ന് രാവിലെ എട്ടിന് തന്നെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ തുടങ്ങിയിരുന്നു. നാട്ടുകാർ ഇത് മലിനീകരണ നിയന്ത്രണ ബോർഡിനെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ല. ഫാക്ടറികളിൽനിന്ന് മാലിന്യം പുറത്തേക്ക് ഒഴുകുന്നത് പരിശോധിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വ്യവസായ വകുപ്പിനും വീഴ്ച പറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.